Chapter Title : ദേവനന്ദ 9 [വില്ലി]
എനിക്ക് ആ റൂം മാത്രമേ ഉണ്ടായിരുന്നുള്ളു....സഹായം ചോദിക്കാൻ നിങ്ങളും . "
അവളതു പറഞ്ഞോന്നു നിർത്തി
ഉറച്ച ശംബ്ദത്തിൽ ഉച്ചത്തിൽ അവൾ അങ്ങനെ പറഞ്ഞപ്പോൾ അക്ഷരാർഥത്തിൽ ഞാൻ ഞെട്ടുകയായിരുന്നു... എന്റെ ദേവുവിനെ അയാൾ കാശിനു വേണ്ടി ........
" എൻറെ ചെറിയമ്മയെ പോലെ എന്നെയും അയാൾ....." മുഴുവിപ്പിക്കാനാവാതെ അവൾ കരഞ്ഞു പോയി ....
" എന്നെ പോലെ ഉള്ള പല പാവം പെണ്ണുങ്ങളുടെയും ജീവിതം അയാൾ നശിപ്പിച്ചിട്ടുണ്ടാകും അല്ലെ നന്ദുവേട്ട... "
എന്റെ നെഞ്ചിലേക്ക് പക ഇരച്ചു കയറുന്നതായി തോന്നി... ശരീരം ആകെ പുകയുന്നത് പോലെ. അൽപ നേരം എന്നിലേക്ക് ചാരി ഇരുന്ന അവൾ കണ്ണുകൾ തുടച്ചെന്നെ നോക്കി.
"പക്ഷെ അവര് നന്ദുവേട്ടനെ ഉപദ്രവിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു ..... അന്ന് ബീച്ചിൽ കണ്ട ആ ചേച്ചിയും ചേട്ടനും ആണ് എന്നെ രക്ഷിച്ചത്. പോലീസിനെ വിളിച്ചതും വീട്ടിലറിയിച്ചതും എല്ലാം അവരായിരുന്നു... അവര് വന്നില്ലായിരുന്നു എങ്കിൽ എനിക്ക് ഈ ജീവിതം ഉണ്ടാകുമായിരുന്നില്ല.. തിരിച്ചു വീട്ടിൽ ചെല്ലാൻ എനിക്ക് പേടിയായിരുന്നു..
നന്ദുവേട്ടന്റെ കൂടെ അല്ലാതെ നിൽക്കാൻ വേറെ എനിക്കൊരിടവും ഇല്ലായിരുന്നു... എനിക്കറിയാം ഞാൻ കാരണം എത്രത്തോളം നന്ദുവേട്ടൻ നാണം കെട്ടിട്ടുണ്ടെന്നു വിഷമിച്ചിട്ടുണ്ടന്നു.. എത്ര രാത്രികളിൽ ഞാൻ ആ കാലിൽ പിടിച്ചു മാപ്പ് പറഞ്ഞിട്ടുണ്ടെന്നറിയാമോ? പക്ഷെ എനിക്ക് ഇന്ന് പരാതി ഒന്നുമില്ല ആരോടും.... ഞാൻ ആഗ്രഹിച്ച ജീവിതം അയാൾ മുഘേന ആണെങ്കിലും എനിക്ക് ഇന്ന് കിട്ടി... "
എന്റെ നെഞ്ചിൽ ചുണ്ടുകൾ ചേർത്തു മുത്തം തന്നവൾ പറഞ്ഞു നിർത്തി.. എല്ലാ വിഷമങ്ങളും മനസിലൊതുക്കി ജീവിക്കാൻ പെണ്ണിനെ കഴിഞ്ഞേ ഒള്ളു വേറെ ആരും എന്ന് എനിക്കാ നിമിഷം മനസിലായി....
" എന്നിട്ടെന്താ ഇതൊന്നും നീ ഇത് വരെയും പറയാതെ ഇരുന്നത്...? "
എല്ലാം കേട്ടതിനു അവസാനം ഒരൊറ്റ ചോദ്യമേ എനിക്കവളോട് ചോദിക്കൻ ഉണ്ടായിരുന്നുള്ളു..
" ആരോടും പറഞ്ഞിട്ടില്ല. നന്ദുവേട്ടന്റെ അമ്മയോടല്ലാതെ.... പേടിയായിരുന്നു... എല്ലാം അറിഞ്ഞാലും നന്ദുവേട്ടൻ വിശ്വസിക്കില്ലെന്നൊരു തോന്നൽ ആയിരുന്നു... പിന്നെ ഇതൊരിക്കലും നന്ദുവേട്ടൻ അറിയരുതെന്ന് അമ്മ എന്നോട് പറഞ്ഞു. അറിഞ്ഞാൽ നന്ദുവേട്ടൻ പോകുമെന്ന് അയാളോട് പകരം ചോദിക്കാൻ.... അതുകൊണ്ട്.... ഞാൻ.... "
ഇരച്ചു
💬 Comments
View all comments