0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2798
എന്റെ മനസിനെ പാകപ്പെടുത്തി.  എങ്കിലും മനസ്സിൽ തെളിഞ്ഞു വന്ന കാര്യം"  അവൾ ഒരു ചീത്തയാണെന്നു " അതു മാത്രം കേൾക്കാൻ ഇടവരരുതേ എന്ന് ഞാൻ ദൈവത്തോട് മനസ്സുരുകി പ്രാർഥിച്ചു... " അയ്യോ അതു കൊണ്ടല്ല..  എന്നാണെങ്കിലും നന്ദുവേട്ടനെല്ലാം അറിയണം..  പക്ഷേ  നന്ദുവേട്ടൻ അതറിയാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു......." " ദേവു... ഇത്രയും നാൾ നീ അതെന്നോട് സ്വയം പറയുമെന്ന് കരുതി ആണ് കാത്തിരുന്നത്.  പക്ഷെ....  ഇനി എങ്കിലും എനിക്ക് എല്ലാം അറിയണം...   " എന്റെ കടുംപിടുത്തതിന് മുന്നിൽ അവൾ തോറ്റു.  എല്ലാം പറയാനായി അവൾ തയ്യാറെടുത്തു... കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണു..  നെഞ്ചിൽ തല വചവൾ പറഞ്ഞു തുടങ്ങി..  എന്റെ നെഞ്ച് പെരുമ്പറ മുഴക്കുകയായിരുന്നു അപ്പോൾ....
. " ചെറിയമ്മയുടെ രഹസ്യക്കാരൻ  എന്നു മാത്രമേ എനിക്ക് രാഘവനെ കുറിച്ചറിയുമായിരുന്നുള്ളു..... അന്ന് വരെ. അന്നാദ്യമായി ആ രാഘവന്റെ തനി സ്വരൂപം ഞാൻ കണ്ടു.  നന്ദുവേട്ടനറിയുവോ കാശിനു വേണ്ടി പെണ്ണുങ്ങളുടെ ശരീരം വിൽക്കാൻ മടിക്കാത്ത ഒരു ചെകുത്താനാണയാൾ.. അന്ന് ആ ഹോട്ടലിൽ .  അയാളന്നെന്നെയും  വിറ്റതാണ്...  അച്ഛനില്ലാത്ത നേരം നോക്കി ഏതോ ഒരു പണക്കാരനു എന്നെ കാഴ്ച വക്കാൻ നോക്കിയതാണ്...  " ഭൂമിയിൽ പതിച്ച ഒരു വലിയ മിന്നൽ പിണർ പോലെയായിരുന്നു അവളുടെ ആ വാക്കുകൾ എന്റെ നെഞ്ചിൽ തറച്ചത്...  ഇതുവരെയും ഞാൻ  ചിന്തിക്കാത്ത തലത്തിലേക്ക് ആണ് എല്ലാം എത്തിച്ചേരുന്നത്.. എന്റെ നെഞ്ചിൽ നിന്നവൾ തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി..  അവൾ എന്നിൽ പ്രതീക്ഷിച്ച അതെ ഭാവം ആയിരുന്നു എനിക്കപ്പോൾ... " അന്ന് അച്ഛനെ കാണാതായി ഒരാഴ്ച കഴിഞ്ഞു അച്ഛനെന്തോ അപകടം പറ്റി എന്ന്  അയാൾ വന്നു പറഞ്ഞപ്പോൾ കൂടെ  പോയത് ആണ്......  പക്ഷെ ചെന്നത് അവിടെ ആ ഹോട്ടലിൽ ആയിരുന്നു..  എനിക്ക് പേടിയുണ്ടായിരുന്നു കൂടെ  പോകാൻ.  പക്ഷെ അച്ഛനവിടെ ഉണ്ടെന്നയാൾ തറപ്പിച്ചു പറഞ്ഞപ്പോൾ വിശ്വസിച്ചു കൂടെ പോയതാണ്....   ഏതോ ഒരു റൂമിലേക്ക്‌ എന്നെ പിടിച്ചു വലിച്ചു കയറ്റുമ്പോൾ  ഞാൻ കണ്ടു.. തൊട്ടടുത്ത റൂമിലേക്ക്‌ കയറുന്ന നന്ദുവേട്ടനെ... പിന്നെ എനിക്കൊന്നും നോക്കാനില്ലായിരുന്നു ഇറങ്ങി ഓടി കയറി വരാൻ

💬 Comments

View all comments