Chapter Title : ദേവനന്ദ 9 [വില്ലി]
വേഗം കണ്ടെത്തി. ആവേശം ആയിരുന്നു പിന്നെ അങ്ങോട്ട്... ഒരു മത്സരർത്ഥികൾ എന്ന പോലെ തമ്മിൽ ചുണ്ടിലെ മധുരം നുകർന്നെടുക്കാൻ ഇരുവരും മത്സരിച്ചു. ഒടുവിൽ ശ്വാസം നിലച്ചു പോകുമെന്ന് തോന്നി അവളെന്നെ തള്ളി മാറ്റി......
" എന്നെ കൊല്ലുവോ മനുഷ്യ നിങ്ങൾ.....? "
കിതപ്പടക്കാനാവാതെ അവളെന്നെ നോക്കി ചോദിച്ചു. കിതക്കുമ്പോൾ ഉയർന്നു താഴുന്ന അവളുടെ മാറിടങ്ങൾ ആണ് ആദ്യം കണ്ണിലുടക്കിയത്.. പക്ഷെ അതിരു വിടാൻ എനിക്ക് തോന്നിയില്ല.....
പ്രണയമെന്ന വലിയ അനുഭൂതി എന്നെ വല്ലതെ മൂടി ഇരിക്കുന്നു . മനസിലെ മൂടുപടങ്ങളെല്ലാം മാറ്റി നിർത്തി ദേവുവിനോടുള്ള എന്റെ പ്രണയം പുറത്തു വന്നതിൽ പിന്നെ ഞാൻ ആണീ ലോകത്തേറ്റവും വലിയ ഭാഗ്യവാനെന്നു പലപ്പോഴും തോന്നിയിട്ടുണ്ടെനിക്ക്... ചിലപ്പോൾ അതാകാം സത്യവും..
മലർന്നു കിടന്ന എന്റെ നെഞ്ചിലേക്ക് തല കയറ്റി വച്ചവൾ കിടന്നു. ആദ്യമായി..!
" ദേവുട്ടിയോട് ഞാനൊരു കാര്യം ചോദിക്കട്ടെ...? "
"'മം..... "
" അന്ന് ബീച്ചിൽ വച്ചു കണ്ടവരെ അറിയുവോ നീയ്? "
എന്റെ ചോദ്യ അവളിൽ ഞെട്ടലുണ്ടാക്കി. ചാടി എഴുന്നേറ്റു ഇരുന്നവളെന്നെ തുറിച്ചു നോക്കി. ഇത്ര നേരവും അവളുടെ മുഖത്തു മിന്നിയ പ്രണയ ഭാവം മാറി മറിഞ്ഞു പകരം ഭയം ഇരച്ചു കയറുന്നത് ഞാൻ കണ്ടു.. അവൾക്കവരെ അറിയാം എന്നതിനു അതിലും വലിയ തെളിവ് എനിക്ക് വേണ്ടി ഇരുന്നില്ല....
" അന്നാ ഹോട്ടലിൽ എന്താ നടന്നതെന്ന് ഞാനിതുവരെയും നിന്നോട് ചോദിച്ചിട്ടില്ല. പക്ഷെ... എന്തോ .. ഇനിയും അതറിയാതെ ഇരിക്കുന്നത് തെറ്റാണെന്നു തോന്നുന്നു ദേവു...എനിക്കറിയാം നിനക്കവരെ അറിയാം എന്ന് . "
" നന്ദുവേട്ട... അതു ... വേണ്ടാ. നന്ദുവേട്ടനതു അറിയണ്ടാ... ഞാൻ പറയില്ല... . "
ദേവു ഉറച്ച സ്വരത്തിൽ പറഞ്ഞു.
" പലതവണ തോന്നിട്ടുണ്ട് പറയാൻ... പക്ഷെ പേടിയാണെനിക്ക്. എല്ലാം അറിയുമ്പോൾ നന്ദുവേട്ടൻ.... "
അവളതു പൂർത്തീകരിക്കാത്ത തല താഴ്ത്തി ഇരുന്നു.
"അപ്പൊ എന്നെ അങ്ങനെ ആണോ നീ കരുതിയിരിക്കുന്നെ...എല്ലാം അറിഞ്ഞാൽ . ഞാൻ നിന്നെ ഉപേക്ഷിക്കുമെന്നു .... "
അവളുടെ മനസ്സിൽ എന്താണെന്നറിയാതെ ഞാൻ നിന്നുരുകുക ആയിരുന്നു... ദേവു എന്ത് തെറ്റ് ചെയ്താലും ക്ഷമിക്കാനായി ഞാൻ
💬 Comments
View all comments