Chapter Title : ദേവനന്ദ 9 [വില്ലി]
"
അവളെ എന്നിലേക്ക് ചേർത്തു നിർത്തി ഞാൻ പറഞ്ഞു..
" അയ്യേടാ ഇപ്പോ സമയമില്ല മോനെ.. അമ്മ അന്ന്വേക്ഷിക്കും.. പോയി കുളിച്ചു റെഡി ആയി കോളേജിൽ പോകാൻ നോക്കു..... "
എന്റെ ഷർട്ടിന്റെ തുറന്നു കിടന്ന ബട്ടണുകൾ ഇട്ടു എന്നിലേക്കു ചേർന്ന് നിന്നവൾ പറഞ്ഞു.
" ഇന്നു നമുക്ക് ബീച്ചിൽ പോയാലോ? "
" ഇന്നോ.. അപ്പോൾ എനിക്ക് പഠിക്കണ്ടേ.. എന്നും ഇങ്ങനെ കറങ്ങാൻ പോയാൽ ശരിയവില്ലാട്ടോ.... "
" വലിയ ജാട ഒന്നും കാട്ടല്ലേ ഡി പെണ്ണെ... കോളേജിന്റെ മുന്നിൽ ഞാൻ ഉണ്ടാകും. മിണ്ടാതെ വന്നു വണ്ടിയിൽ കേറിക്കോളണം.... "
മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി അവളെന്നെ വിട്ടു പുറത്തേക്കിറങ്ങി നടന്നു... ദേവുവിൽ ഇന്ന് കണ്ട സന്തോഷം അതായിരുന്നു എന്നെ ഇന്നലെ എല്ലാറ്റിനും പ്രേരിപ്പിച്ചത്.. ഇന്നലെ നടന്ന കാര്യങ്ങൾ ഒന്നും ഞങ്ങലല്ലാതെ മറ്റാരും അറിയാതിരിക്കാൻ ഞങ്ങൾ ശ്രദിച്ചിരുന്നു.
ജയിലിൽ നിന്നിറങ്ങുന്ന നേരം അയാളെന്നെ തേടി വരും. എനിക്കുറപ്പുണ്ട്. പക്ഷെ ഇന്നെനിക്ക് ഭയമില്ല. പകരം ധൈര്യമാണ്. എന്റെ ദേവുവിന് വേണ്ടി എന്തും ചെയ്യാൻ തയ്യരാണെന്ന ചങ്കൂറ്റവും.
ദേവു പോയതിനു പിന്നാലെ മുറിയിൽ നിന്നിറങ്ങിയ ഞാൻ ചെന്നു പെട്ടത് എന്നെ നോക്കി നിൽക്കുന്ന ഏടത്തിയുടെ മുന്നിലാണ്.. ദേവുവിന്റെ കൂടെ മുറിയിൽ നിന്നതവരറിഞ്ഞാൽ ചീത്ത കേൾക്കും എന്നിനെക്കറിയാമായിരുന്നു.. എങ്കിലും ഒന്നും സംഭവിക്കാത്ത പോലെ ഞാൻ ഏടത്തിയെ മറി കടന്നു പോകാൻ തുനിഞ്ഞതും അവരെന്നെ പിടിച്ചു നിർത്തിയതും ഒന്നിച്ചായിരുന്നു.
" നന്ദു.... "
പെട്ടു എന്ന ഭാവത്തിൽ ഞാൻ ഏടത്തിയുടെ മുഖത്തേക്ക് നോക്കി. വളരെ ഗൗരവത്തിൽ ആയിരുന്നു അവരുടെ മുഖം.
" ഏടത്തി ഞങ്ങൾ വെറുതെ സംസാരിക്കുകയായിരുന്നു....അല്ലാതെ വേറെ ഒന്നും അല്ല... .. "
അവരുടെ ചോദ്യം മുൻകൂട്ടി കണ്ടു ഞാൻ പറഞ്ഞു.. ..
പക്ഷെ എന്നെ ഞെട്ടിച്ചത് അവരുടെ മറുപടി ആയിരുന്നു.
" ജയിലിൽ നിന്നറങ്ങിയാൽ അയാൾ വരുമോടാ.. ഇനി.. "
ഒരു നിമിഷം ഞാൻ ശില കണക്കെ നിന്നു പോയി.... ഏടത്തി എങ്ങനെ അറിഞ്ഞു എന്ന് അധികം എനിക്ക് ചിന്തിക്കേണ്ടി വന്നില്ല.
" ദേവുവിന്റെ ചെറിയമ്മ വിളിച്ചിരുന്നു.. "
എന്ത്
💬 Comments
View all comments