Chapter Title : ദേവനന്ദ 9 [വില്ലി]
മറുപടി പറയണം എന്നറിയാതെ ഞാൻ നിന്നു കുഴങ്ങി.
" പണ്ട് കോളേജിൽ പഠിക്കുമ്പോൾ എന്നെ കളിയാക്കിയതിനു ഒരു ചെക്കന്റെ മൂക്കിടിച്ചു പൊളിച്ച ഒരു കഥയുണ്ട് നിന്റെ ചേട്ടന്. അന്നെനിക്കു മനസ്സിലായതാ സ്നേഹിക്കുന്ന പെണ്ണിന് വേണ്ടി ആണൊരുത്തൻ എന്തും ചെയ്യും എന്ന്... ആ ചേട്ടന്റെ അനിയൻ അല്ലെ.. ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്നെനിക്കറിയാം.... "
ഏടത്തിയുടെ വാക്കുകൾ എന്നിൽ അത്ഭുതം ആണുണ്ടാക്കിയത്.. എല്ലാം അറിഞ്ഞതിനു ശേഷം പ്രതീക്ഷിച്ച താക്കിതുകൾക്കും കുറ്റപ്പെടുത്തലുകൾക്കും പകരം ഇങ്ങനെയൊന്നു ഞാൻ പ്രതീക്ഷിച്ചില്ല.
" നീ ചെയ്തതിൽ ഒരു തെറ്റുമില്ല. പക്ഷെ ജയിലിൽ നിന്നിറങ്ങുമ്പോൾ അയാൾ വരില്ലേ ഇനിയും. "
" എനിക്ക് പേടിയില്ല ഏടത്തി.. അയാൾ വരട്ടെ.. കണക്കുകൾ ഇനിയും ബാക്കി ആണ്... "
" വേണ്ട മോനെ... ഇനി ഒന്നും വേണ്ട. ദേവുവിനെയും കൊണ്ട് നീ എങ്ങോട്ടെങ്കിലും പോ. അയാളുടെ കണ്ണെത്താത്ത എവിടെ എങ്കിലും പോയി സന്തോഷമായിട്ടു ജീവിക്കു. ഏട്ടൻ വിളിച്ചിരുന്നു. നിന്നോടും കൂടെ ചെല്ലാൻ പറഞ്ഞു. അവിടെ ഒരു ജോലി കണ്ടു പിടിക്കാൻ വലിയ പാടൊന്നും ഇല്ലല്ലോ... "
" ഒളിച്ചോടാനോ.. അതും അയാളെ പേടിച്ചിട്ടോ... "
" പേടിച്ചു പോകണം എന്നല്ല ഞാൻ പറഞ്ഞത്. പക്ഷെ ഇനി ഒരു പ്രശ്നം ഉണ്ടായാൽ അത് ദേവുവിനോ അമ്മക്കോ സഹിക്കാൻ പറ്റി എന്ന് വരില്ല. നിന്റെ പഠിപ്പ് തീരാൻ ഇനി അധികം ഇല്ലല്ലോ.. നീ ശെരിക്കും ചിന്തിക്കു.. നിനക്കും ദേവുവിനും എന്തുകൊണ്ടും ഇവിടുത്തേക്കാൾ നല്ലത് എന്നും മറ്റൊരിടം തന്നെ ആണ്... "
മനസ്സില്ല മനസ്സോടെ ആണെങ്കിലും അവരുടെ ആ അഭിപ്രായം ഞാനും അംഗീകരിച്ചു. ദേവുവിന് എല്ലാം മറക്കാനും മറ്റൊരിടം തന്നെ ആണ് നല്ലത്... എന്ന് എനിക്കും തോന്നി.
" പക്ഷെ ദേവു അവളെ എങ്ങനെപറഞ്ഞു മനസിലാക്കും... "
" പറയണം. പറഞ്ഞു സമ്മതിപ്പിക്കണം..... ! "
" എനിക്ക് കഴിയില്ലെടത്തി.. സ്വന്തം വീട്ടിൽ നിന്നിവിടെ വന്നു പൊരുത്തപ്പെടാൻ അവൾ നന്നേ കഷ്ടപ്പെട്ടതാ.. അവൾക്കിന്നെല്ലാം ഈ വീടല്ലേ. നിങ്ങളൊക്കെ അല്ലെ. അതൊക്കെ ഉപേക്ഷിച്ചു അവൾ പോകാൻ തയ്യാറാകുമെന്നെനിക്കു തോന്നുന്നില്ല... "
എന്റെ അഭിപ്രായം ശരിയാണെന്നു അവർക്കും തോന്നിയിരിക്കാം.
💬 Comments
View all comments