Chapter Title : ദേവനന്ദ 9 [വില്ലി]
" എന്നാൽ ഞാൻ അവളോട് സംസാരിക്കാം. അവളെ പറഞ്ഞു സമ്മതിപ്പിക്കാം.... "
" പക്ഷെ ഏടത്തി അവളൊന്നും അറിഞ്ഞിട്ടില്ല... ഒന്നും അറിയാനും പാടില്ല.... "
" ഇല്ലെടാ ഇനിയും ആ പെണ്ണിന്റെ കണ്ണുനീർ കാണാൻ വയ്യ. ഞാൻ അവളോട് സംസാരിച്ചോളാം... "
എനിക്കതിനു സമ്മതം മൂളുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. ജീവിതവും മനസ്സും വേരുറച്ചു പോയ സ്വന്തം നാട്ടിൽ നിന്നൊരു പറിച്ചു മാറ്റം അതെത്രത്തോളം ജീവിതത്തെ ബാധിക്കും എന്നെനിക്കപോഴും അറിയില്ലായിരുന്നു. എങ്കിലും ദേവുവിന്റെ ചുണ്ടിലെ ആ പുഞ്ചിരി.. അതങ്ങനെ തന്നെ നിലനിൽക്കാൻ ഈ യാത്ര അനിവാര്യമാണ്.......
====***====****====
" പക്ഷെ.. അമ്മ.. അമ്മ സമ്മതിച്ചോ.. ദേവുവിന്റെ അച്ഛൻ വരുന്നത് വരെ കാത്തിരിക്കാൻ അമ്മ പറഞ്ഞതല്ലേ..... "
എന്റെ ചോദ്യത്തിന് ഏടത്തിയിൽ ഒരു പുഞ്ചിരിയാണ് ഉണ്ടായത്..
" ഒരു രഹസ്യവും ഒരുപാട് കാലത്തേക്കു മൂടി വക്കാൻ പറ്റില്ല നന്ദു. ഒരു കാലത്തു അതും മറനീക്കി പുറത്തു വരും.... "
ഏടത്തി മറച്ചു പിടിച്ച വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി. അച്ഛനിനി ഇല്ല എന്നാ സത്യം അവരും അറിഞ്ഞിരിക്കുന്നു എന്ന്. ജാനമ്മ എല്ലാം പറഞ്ഞിരിക്കാം. ദയനീയ ഭാവത്തിൽ ഞാനവരെ നോക്കി. എന്റെ കണ്ണുകൾ അവരോട് മാപ്പപേക്ഷിക്കുകയായിരുന്നു.
" നീ ഉള്ളിലൊതുക്കിയ രഹസ്യം അതങ്ങനെ തന്നെ ഇരുന്നോട്ടെ... ആരറിയരുതെന്നു ആഗ്രഹിച്ചോ അവളറിയാതെ.... "
എന്റെ കണ്ണിലൂടെ ഒഴുകി ഇറങ്ങിയ ദയനീയതയുടെ നീർക്കങ്ങൾ അവർ കൈകൾ എത്തിച്ചു ഒപ്പിയെടുത്തു. എന്റെ മനസ്സറിഞ്ഞ അമ്മയ്ക്കും എന്റെ ഈ പൊന്നേടതിക്കും എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നു തോന്നി.
എല്ലാം പര്യവസാനിക്കാൻ പോകുന്നു. എന്റെ ദേവുവിന്റെ സങ്കടങ്ങൾക്ക് അറുതി വരാൻ പോകുന്നു. എല്ലാവരുടെയും സമ്മതത്തോടെ അനുഗ്രഹത്തോടെ ഞാനും എന്റെ ദേവുവും പുതിയ ജീവിതത്തിലേക്ക് താമസിക്കാതെ കാലടികൾ എടുത്തു വക്കാൻ പോകുന്നു. സന്തോഷവും ഒപ്പം സങ്കടവും ഒരുമിച്ചനുഭവിച്ച നിമിഷങ്ങൾ. ഏടത്തിയുടെ കൈകൾ എന്റെ കൈകൾക്കുള്ളിൽ ചേർത്തു പിടിച്ചു ഞാൻ കരഞ്ഞു തീർത്ത നിമിഷങ്ങൾ... അമ്മയെ മാത്രം കണ്ടില്ല ഞാൻ. കാണാൻ കഴിഞ്ഞില്ല. എല്ലാം ഒളിപ്പിച്ചു വച്ചു സ്വയം നീറി പുകയാൻ തീരുമാനിച്ച എന്റെ കള്ളങ്ങൾ കണ്ടുപിടിച്ച അമ്മയുടെ മുന്നിൽ
💬 Comments
View all comments