Chapter Title : ദേവനന്ദ 9 [വില്ലി]
പോയി നിൽക്കാൻ മനസ്സനുവദിച്ചില്ല.
===*===*====*====*==
രാവിലെ കണ്ട ഉന്മേഷമോ സന്തോഷമോ ഒന്നും പിന്നീട് അങ്ങോട്ട് ദേവുവിൽ കണ്ടില്ല. കടൽ തിരമാലകലെണ്ണി തിട്ടപ്പെടുത്തുകയാണവളെന്നു തോന്നി..
" നന്ദുവേട്ട.... എല്ലാരേം വിട്ടു പോവുകയാണോ നമ്മൾ .... അമ്മയെയും ചേച്ചിയെയും ഒക്കെ...? "
ഏറെ നേരത്തെ മൗനത്തിനൊടുവിൽ അവളിൽ നിന്നുയർന്ന ചോദ്യത്തിനെന്റെ പക്കൽ ഉത്തരമുണ്ടായിരുന്നില്ല.
" എന്റെ ഒപ്പം വരാൻ മടിയാണോ നിനക്ക്.... "
" നന്ദുവേട്ടന്റെ കൂടെ ഏത് നരകത്തേക്കാണെങ്കിലും ഞാൻ വരും.. നന്ദുവേട്ടൻ ഉണ്ടേൽ നരകവും എനിക്ക് സ്വർഗമാ.... "
എന്റെ കൈയിൽ തൂങ്ങി തോളിലേക് ചേർന്നിരുന്നവൾ കടലിനെ നോക്കി പറഞ്ഞു.
" നിനക്ക് വിഷമം ഇല്ലേ..? "
" എന്തിന് ഞാൻ എന്റെ നന്ദുവേട്ടന്റെ കൂടെ അല്ലെ വരുന്നത്... "
ഏടത്തി പറഞ്ഞു മനസ്സിലാക്കിയ വാക്കുകൾ അവൾ ആഴത്തിൽ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു എന്ന് എനിക്ക് മനസിലായി.
" അമ്മ പറഞ്ഞു അവിടെ ചെന്നൽ നന്ദുവേട്ടനെ ക്രിക്കറ്റ് കളിക്കാനും ആൾക്കാരോട് വഴക്കുണ്ടാക്കാനൊന്നും വിടാതെ നോക്കണം എന്ന്. "
" മം... എല്ലാം നിർത്തണം... നന്നവണം... "
വികാരങ്ങൾ ഒന്നും തീണ്ടാത്ത ഞാൻ പറഞ്ഞൊപ്പിച്ചു.
" വേണ്ട നന്ദുവേട്ട ഒന്നും വേണ്ടെന്നു വക്കണ്ട. നന്ദുവേട്ടന്റെ ആഗ്രഹം അല്ലെ ക്രിക്കറ്റിലെ വലിയ കളിക്കാരൻ ആകണം എന്ന്. എനിക്ക് വേണ്ടി എന്തിനാ ആ ആഗ്രഹം വേണ്ടെന്നു വക്കുന്നെ... അവിടെയും ഉണ്ടാവില്ലേ ഈ ക്രിക്കറ്റും ഗ്രൗണ്ടും ഒക്കെ... "
മനസ്സറിയുന്നവളുടെ ഹൃദയം തൊടുന്ന വാക്കുകൾ. കേട്ടു നിൽക്കെ അവളെ ഒന്നു വാരി പുണരാൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു. മടിച്ചില്ല. അവളെ ഞാനെന്റെ നെഞ്ചോടു ചേർത്തു നിർത്തി. സ്വന്തം ആഗ്രഹങ്ങൾക്ക് മുന്നേ പങ്കാളിയുടെ ആഗ്രഹങ്ങൾക്കും പ്രാധാന്യവും വിലയും നൽകുന്നവളാണൊരുത്തമ പങ്കാളി...
" നിനക്ക് ആഗ്രഹങ്ങളൊന്നുമില്ലേ ദേവു.... "
എന്റെ ചോദ്യം കേട്ടു മുഖമുയർത്തി അവളെന്നെ ഒന്നു നോക്കി.
":ഇതുവരെ അറിയില്ലേ. എന്റെ ആഗ്രഹമൊന്നും..... "
ഇല്ലെന്നു തലയാട്ടിയതും കിട്ടി നെഞ്ച് ചേർത്തൊരടി. നന്നായി വേദനിച്ച എനിക്ക് അവൾ തന്നെ ആ മൃദുലമാർന്ന വിരലുകൾ കൊണ്ട് ആ വേദനയെ തുടച്ചു നീക്കി... പിന്നെ തന്റെ ചൂണ്ടു വിരലിൽ നീട്ടി
💬 Comments
View all comments