Chapter Title : ദേവനന്ദ 9 [വില്ലി]
വളർത്തിയ നഖമെന്റെ നെഞ്ചിൽ പതിയെ കുത്തി ഇറക്കി മുഖമെന്റെ നെഞ്ചിൽ ചെർത്ത് വച്ചു.. എന്റെ ഹൃദയതാളം ആസ്വദിച്ചവൾ നിന്നു. .
" ഇതാണെന്റെ ആഗ്രഹം. .. ഈ നെഞ്ചിൽ ഇങ്ങനെ ചേർന്നിരിക്കണം.. ഈ നെഞ്ചിലെ ചൂടറിഞ്ഞുറങ്ങണം... ഉണരണം. പിണങ്ങുമ്പോ ഈ നെഞ്ചോട് എന്നെ ചേർത്തു പിടിക്കണം. എന്റെ ശ്വാസം നിലക്കുന്ന വരെ.... "
പറഞ്ഞു നിർത്തിയവളെന്റെ നെഞ്ചിൽ ചുണ്ടുകൾ ചേർത്തു. പറഞ്ഞറിയിക്കാനാവാത്ത ആനന്ദം എന്റെ ദേവു എന്നോട് ചേർന്ന് നിൽക്കുമ്പോൾ എനിക്കനുഭവപ്പെട്ടു.
ദേവുട്ടിയുടെ കൂടെ ഉള്ള ഓരോ നിമിഷവും വർണനകൾക്കും അപ്പുറം ആസ്വാദ്യകരമാണ് എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള ഓരോ നിമിഷങ്ങൾ . ഓരോ ദിവസം ചെല്ലുംതോറും എന്നോടുള്ള അവളുടെ ഇഷ്ടം കൂടി വരുന്നതല്ലാതെ ഒരു തരി പോലും കുറഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല. ഇന്നവളെന്നെ കൊല്ലുകയാണ് സ്നേഹം കൊണ്ട്.
ആ പ്രണയ നിമിഷത്തിന് ആരുടെയോ അനുഗ്രഹം എന്നവണ്ണം ഭൂമിയെ പതിക്കാൻ കുതിച്ചെത്തിയ ആദ്യ മഴതുള്ളി സ്പർശിച്ചത് എന്റെ ദേവുവിന്റെ കവിളിൽ ആണ്. നോക്കി നിൽക്കെ മാനം കറുത്തു കണ്ണിൽ നിന്നും സൂര്യനെ കരി മേഘങ്ങൾ മറക്കുമ്പോഴും ദേവുവിന്റെ കവിളിൽ പതിച്ച മഴത്തുള്ളി എന്റെ പെണ്ണിന്റെ കാന്തിയിൽ
വെട്ടി തിളങ്ങുന്നത് പോലെ തോന്നി.. ........
അതുകണ്ടിട്ടാകാം ആ ഒരു തുള്ളിക്കൊപ്പം ദേവുവിനെ തൊട്ടു അവളുടെ ശരീരത്തിൽ പറ്റി ചേർന്ന് വെട്ടിത്തിളങ്ങാന് ശേഷിച്ച ഓരോ മഴതുള്ളികൾ തമ്മിലും മത്സരിക്കുകയായിരുന്നു പിന്നീടങ്ങോട്ട്.
" അയ്യോ നന്ദുവേട്ട മഴ..... "
ചുറ്റും നിന്ന ആളുകൾ ഞങ്ങൾക്ക് മുന്നിലൂടെ ഓടി മറയുമ്പോൾ ദേവു എന്നെയും വലിച്ചോടാൻ തുടങ്ങി. പെട്ടന്ന് ഞാൻ ഒന്നു നിന്നു. കൂടെ അവളും...
" മഴ നനയല്ലേ നന്ദുവേട്ട. പനി പിടിക്കുവേ...വേഗം വാ... . "
ചോദ്യഭാവത്തിൽ അവളെന്നെ നോക്കി നിൽക്കെ ഒരിക്കൽ കൂടി ഞാനവളെ എന്നിലേക്ക് ചേർത്തു നിർത്തി..
" ഇതെന്തു ഭ്രാന്ത ഈ കാട്ടണേ... നന്ദുവേട്ടൻ വന്നേ... പോകാം... "
" ഈ മഴ നമുക്കായിട്ടു ദൈവം അറിഞ്ഞു കനിഞ്ഞ അനുഗ്രഹിച്ചതാടീ പെണ്ണെ... നമ്മൾ ഇത് നനഞ്ഞില്ല എങ്കിൽ മോശമല്ലേ... "
" രണ്ടു തുള്ളി വെള്ളം തലയിൽ വീണപ്പോൾ എന്റെ
💬 Comments
View all comments