Chapter Title : ദേവനന്ദ 9 [വില്ലി]
ചെക്കന് വട്ടായെന്നാ തോന്നുന്നേ..... "
അവളുടെ കുസൃതി നിറഞ്ഞ വാക്കുകൾക്ക് കേട്ടു ഞാൻ പൊട്ടിച്ചിരിച്ചു. ഇരമ്പിയെത്തുന്ന മഴയുടെ ശബ്ദത്തിൽ അതും അലിഞ്ഞില്ലാതെ ആയി. മഴ വെള്ളം എത്ര ശക്തിയായി ഞങ്ങളിൽ പതിക്കുന്നുവോ അതിലും ശക്തിയിൽ ഞങ്ങൾ പരസ്പരം ഇറുകെ പുണർന്നു... തണുപ്പ് ഞങ്ങളെ വന്നു പൊതിയുമ്പോഴും പരസ്പരം ആലിംഗനം ചെയ്തു നിന്ന ഞങ്ങളുടെ ശരീരത്തിന്റെ ചൂട് ഉയരുന്നത് പോലെ തോന്നി.. അവളുടെ ശ്വാസഗതി ഉയരുന്ന പോലെ.... ആ വലിയ കടൽ തീരത്തു പരസ്പരം ചേർന്ന് നിന്നു ഞങ്ങൾ മാത്രമാ മഴ ആസ്വദിച്ചു... പെട്ടന്നൊരു മിന്നൽ പിണർ ഭൂമിയിൽ വന്നു പതിച്ചു. അതി ഭയങ്കര ശബ്ദത്തോടെ... ഞെട്ടി തരിച്ച ദേവു എന്നിൽ നിന്നടർന്നു മാറി.. എന്നെ വലിച്ചു കൊണ്ട് നടന്നു.. ആളുകൾ തിങ്ങി കൂടി നിന്ന പാർക്കിംഗ് ഏരിയയിലെ ഒരു ഷെഡിനുള്ളിൽ ഞങ്ങളും കയറി കൂടി....
അപ്പോഴേക്കും ഞങ്ങൾ നന്നായി നനഞ്ഞിരുന്നു.. ചില കണ്ണുകൾ മാത്രം നനഞ്ഞൊട്ടിയ അവളുടെ വസ്ത്രത്തിലേക്കും അത്ര വലിപ്പമില്ലാത്ത എന്നാൽ അഴകോട്ടും കുറയാത്ത ശരീരത്തിലേക്കും ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു.... അത് കണ്ടെന്ന പോലെ ഞാൻ എല്ലാവരുടെയും ദൃഷ്ടിയിൽ നിന്നും അവളെ മറച്ചു അവൾക്കു മുന്നിൽ കയറി നിന്നു... ദേവു ഇതൊന്നും അറിയുന്ന കൂടി ഉണ്ടായിരുന്നില്ല.. അവളാ മഴയിലും ഞാൻ നൽകുന്ന സ്നേഹത്തിലും അലിഞ്ഞു ചേർന്നിരുന്നു...
മുന്നിലേക്ക് കയറി നിൽക്കെ ചുരിധാറിന്റെ ഷാൾ എടുത്തു അവളെന്റെ തല തുവർത്താൻ തുടങ്ങി.
" മഴയും നനഞ്ഞു ഇനി പനി കൂടി പിടിക്കട്ടെ ട്ടോ... ഞാൻ അപ്പോൾ പറയാമെ... ഓരോരോ ആഗ്രഹങ്ങൾ..... "
അവൾ കൈ പരമാവധി എത്തിച്ചു എന്റെ തല തുവർത്തുന്നത് കൗതുകത്തോടെ ഞാൻ നോക്കി നിന്നു....
" ഇനി ഈ കോലത്തിൽ എങ്ങനെയാ കോളേജിൽ പോവുക..... "
" നമുക്ക് ഈ മഴ നനഞ്ഞങ്ങനെ പോകാം... ഒരു തീരാത്ത യാത്ര..... "
" നന്ദുവേട്ടന് ശെരിക്കും വട്ടായെന്നാ തോന്നണേ... നനഞ്ഞു കുളിച്ചു വീട്ടിൽ ചെല്ലുമ്പോൾ എന്ത് പറയുന്ന ഞാൻ ചിന്തിക്കണേ അപ്പോൾ ഇവിടെ നാട് വിടണ കാര്യം ഒക്കെയാ പറയണേ........ മിക്കവാറും ചെക്കനെ ഊളമ്പാറക്കെടുക്കേണ്ടി വരുന്ന തോന്നുന്നത്..... "
💬 Comments
View all comments