0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2814
അവളതു പറഞ്ഞു ചിരിച്ചു.  എങ്കിലും എന്റെ തലയിലെ വെള്ളം തുടച്ചു മാറ്റുന്നതിൽ അവൾ ശ്രദ്ധ കൊടുത്തു...ഞാൻ   അവളെ നോക്കി പുഞ്ചിരിക്കെയാണ് ഒരു തുള്ളി അവളുടെ മുടിയിഴകളിലൂടെ ഒഴുകി ഇറങ്ങി അവളുടെ കവിളിലെ സ്പർശിച്ചത്‌. അവളറിയാതെ ആ തുള്ളി ഒരു അഹങ്കാരത്തോടെ കവിളിൽ നിന്നും കഴുത്തിലൂടെ അതി വേഗം അവളുടെ മാറിടങ്ങളിലേക്കു ഒഴുകി ഇറങ്ങി...  കണ്ടു നിൽക്കാൻ എനിക്ക്  ശേഷി ഇല്ലായിരുന്നു.  ഞാൻ പോലും കാണാത്ത ആ പൊൻകുടങ്ങളിലേക്കുള്ള അതിന്റെ യാത്രയേ  ഞാൻ പാതിയിൽ വച്ചു തുടച്ചു നീക്കി. എന്റെ കൈ അവളുടെ കഴുത്തിന്റെ ഭാഗത്തു പതിച്ചതും അവളൊന്നും ഞെട്ടി.... പതിയെ വിറച്ചു.... " എന്തുവാ നന്ദുവേട്ട..  ഇത്...  ആൾക്കാരു നോക്കുന്നുണ്ട്...  അടങ്ങി നിൽക്കുന്നുണ്ടോ...  " മഴയുടെ തണുപ്പിന്റെ കാഠിന്യത്തിൽ വിറച്ചു കൊണ്ടവൾ പറഞ്ഞു..  ദേവുവിന്റെ കൈയിൽ നിന്നും ഷാൾ പിടിച്ചു വാങ്ങി  ഞാൻ അവളുടെയും തലയിലെ വെള്ളം പരമാവധി തുവർത്തി എടുത്തു...  എല്ലാം ഒരു ആശ്ചര്യത്തോടെ ദേവു നോക്കി നിന്നു...  അറിയാതെ എങ്കിലും ഞങ്ങളുടെ കണ്ണുകൾ ഒന്നുടക്കിയ നേരം അവളുടെ മിഴികൾ ഈറനണിഞ്ഞത് ഞാൻ കണ്ടിരുന്നു........ ഇന്ന് ഞാൻ ഒരു കാമുകനാണെന്നു തിരിച്ചറിഞ്ഞു..  ഒരു പ്രണയത്തിന്  ഒരാളെ എത്രത്തോളം മാറ്റിമറിക്കാൻ കഴിയുന്നുവോ അത്രത്തോളം ഞാനിന്നു മാറിയിരിക്കുന്നു. അല്ലെങ്കിൽ അവളെന്നെ സ്നേഹം കൊണ്ട് മാറ്റി എടുത്തിരിക്കുന്നു..  ഒരു വെള്ളത്തുള്ളി പോലും അവളെ സ്പർശിക്കുന്നതിൽ എനിക്കിന്ന് അംഗീകരിക്കാൻ പറ്റാത്തത്ര ഒരു തരം അവസ്ഥയിലേക്ക് ദേവു എന്നെ കൊണ്ടെത്തിച്ചിരിക്കുന്നു.... വീട്ടിൽ എത്തുമ്പോഴേക്കും ജലദോഷത്തിന്റെ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയിരുന്നു..  എങ്കിലും അമ്മയുടെയും ഏടത്തിയുടെയും പതിവിൽ കൂടുതലുള്ള സ്നേഹവും കരുതലും ദേവുവിന്റെ മേൽ കാട്ടുന്നത് എനിക്ക് സന്തോഷം തോന്നി... അച്ഛന്റെ കാര്യം അറിഞ്ഞതിൽ പിന്നെ അവർക്കും ദേവു ശെരിക്കും ഈ വീട്ടിലെ ഒരു അംഗം തന്നെ ആണ്..... =====***====****===**======**** "'ഞാൻ പറയണതൊന്നും കേൾക്കൂലാ ഈ നന്ദുവേട്ടൻ....  " ചെറിയൊരു പിണക്കത്തോടെ അവൾ പറഞ്ഞു.  പറഞ്ഞതത്രയും ചുമച്ചു തീർത്തവളെന്നെ സൂക്ഷിച്ചു നോക്കി.....
" മഴ നനയണമെന്ന് ആഗ്രഹം ഞാൻ ആണോ പറഞ്ഞത്.. " " പിന്നെ ഞാനാണോ.. വേണ്ടെന്നു പറഞ്ഞതല്ലേ.....  എന്നിട്ടെന്നെ അവിടെ പിടിച്ചു നിർത്തി ഉള്ള

💬 Comments

View all comments