Chapter Title : ദേവനന്ദ 9 [വില്ലി]
മഴ മൊത്തോം നനയിച്ചു.... "
നന്ദുവേട്ടൻ എന്നോട് മിണ്ടണ്ട.. .... മഴ നനഞ്ഞതു നമ്മൾ ഒരുമിച്ചു. ആ മഴയത്തു ഐസ്ക്രീം തിന്നതും ഒരുമിച്ചു. എന്നിട്ട് പനി വന്നപ്പോൾ എനിക്ക് മാത്രം.... എന്ത് കഷ്ടം ആന്നെന്നു നോക്കണേ.... "
" അതിനാനോ എന്റെ ദേവൂട്ടി ഈ മുഖം വീർപ്പിച്ചിരിക്കുന്നെ... വാ... നോക്കട്ടെ..... "
എന്നിലേക്ക് ചേർത്തിരുത്തി ഞാൻ അവളെ കെട്ടിപ്പിടിച്ചു.. പനിയുടെ ചൂട് അവളിൽ അല്പം കൂടുതലായിരുന്നു...
" വേണ്ടാട്ടോ നന്ദുവേട്ട... പനി പകരുട്ടോ... "
" എനിക്കും പിടിക്കട്ടെ. അങ്ങനെ എങ്കിലും നിന്റെ പിണക്കം അങ്ങ് തീരുമല്ലോ.... "
" എനിക്ക് പിണക്കമൊന്നുമില്ല... "
അവളങ്ങനെ പറയുന്നത് മുന്നേ തന്നെ കട്ടിലിലെ പുതപ്പെടുത്തു ഞാൻ ഞങ്ങളെ മുഴുവനായും മൂടി ഇരുന്നു. പുതപ്പിനുള്ളിൽ കട്ടിലിൽ ദേവുവിനെ ചേർത്തു പിടിച്ചു ഞാൻ അങ്ങനെ ഇരുന്നു... അമ്മയെയോ ഏടത്തിയെയോ ഇന്നെനിക്കു ഭയമില്ല. കാരണം എല്ലാറ്റിനും മൗന സമ്മതം അവർ തന്നിരുന്നു..
" ഇനി ഏട്ടന്റെ അടുത്ത് പോയാൽ നമ്മൾ എന്നാ നന്ദുവേട്ട ഇങ്ങോട്ടു തിരികെ വരിക... "
" ഇനി നമ്മൾ ഇങ്ങോട്ടില്ല... "
എന്റെ ഉറച്ച തീരുമാനം ഉയർന്നു.
" അപ്പോൾ അച്ഛൻ വന്നാലോ.. എങ്ങനെ കണ്ടു പിടിക്കും നമ്മളെ.... "
ദേവുവിന്റെ ചോദ്യം വീണ്ടും മുറിവേൽപ്പിക്കുന്നതായിരുന്നു എങ്കിലും ഇന്ന് ഞാനാ സാഹചര്യത്തോട് പൊരുത്തപ്പെട്ടിരുന്നു.
" അതിനല്ലേ ജാനമ്മ ഉള്ളത്.. അച്ഛൻ വന്നാൽ ജാനമ്മ പറയില്ലേ... ഈ ദേവൂട്ടി.. പാവപ്പെട്ട ഒരു അനന്തുവിന്റെ കൂടെ സന്തോഷത്തോടെ നാട്ടിൽ എവിടെയോ ഉണ്ടെന്നു ..... "
" പാവമോ . എന്നാരു പറഞ്ഞു... "
പുതപ്പിനുള്ളിൽ അരിച്ചു കയറുന്ന വെളിച്ചത്തിൽ നിന്നും കുസൃതി നിറഞ്ഞ ദേവുവിന്റെ മുഖഭാവം ഞാൻ കണ്ടു..
" നിന്റെ നന്ദുവേട്ടൻ പാവമല്ലേ ....? "
" പിന്നല്ലേ.. അല്ലെങ്കിൽ എന്നെ പോലെ ഒന്നും ഇല്ലാത്തൊരു പെണ്ണിനെ ഇങ്ങനെ സ്നേഹിക്കുവോ.... എന്റെ നന്ദുവേട്ടൻ പഞ്ച പാവമാ..... "
എന്റെ കവിളിലൂടെ തഴുകി അവൾ പറഞ്ഞു.
" എന്റെ പെണ്ണിന് അതിന് എന്താ ഒരു കുറവ്...? "
" അതിന് എനിക്കെന്താ നന്ദുവേട്ട
💬 Comments
View all comments