Chapter Title : ദേവനന്ദ 9 [വില്ലി]
പിടിച്ചു...
" ഒന്നുമില്ലമ്മേ... ഈ നന്ദുവേട്ടൻ വെറുതെ ഇരുന്നു വിളിക്കുന്നതാ... "
അമ്മയോട് വിളിച്ചു പറഞ്ഞവൾ എന്നെ നോക്കി കണ്ണുരുട്ടി.
കൈകൾ ഒന്നയഞ്ഞ നിമിഷം ഞാനവളുടെ കൈകളിൽ ചെറുതായി ഒന്നു കടിച്ചു....
" ആഹ്.... "
എന്നെ വിട്ടു മാറി അവൾ കൈകൾ കുടഞ്ഞു...
" ദുഷ്ടൻ.... എപ്പോളും എന്നെ നോവിക്കാൻ തന്നെയാ ഇഷ്ടം അല്ലെ.....? "
അവളുടെ കണ്ണുകൾക്കപ്പോൾ മുമ്പത്തേതിലും കാന്തി ഉള്ളതായി തോന്നി...
" ഞാൻ പോകുവാ . മാറിക്കെ..... "
കെറുവോടെ എന്നെ തള്ളി നീക്കി അവൾ നടന്നകന്നു.
**==**===*===
രാത്രി ഒരു നാണത്തോടെ ആണവൾ മുറിക്കുള്ളിലേക്ക് കയറി വന്നത്.. പക്ഷെ കട്ടിലിൽ എന്നോട് ചേർന്ന് കിടക്കുമ്പോഴോ ഒരേ പുതപ്പിനുള്ളിൽ ഒരേ ചൂടറിഞ്ഞുമിരിക്കുമ്പോഴോ ഒന്നും അവളിൽ ഒരു നാണവും കണ്ടില്ല.. ആവേശമായിരുന്നു എനിക്കവൾ. പലപ്പോഴും ചുംബിക്കുമ്പോൾ ആ ചുണ്ടുകളുടെ മധുരം നുകരാൻ ഇനിയും കൊതിക്കാറുണ്ട്... അവളുടെ ആ ചെറു മാമ്പഴങ്ങളുടെ രുചി ഇന്നും എന്നെ കൊതിപ്പിക്കാറുണ്ട്... എനിക്കായി കാത്തുവച്ച അവളുടെ സ്വന്തമെന്നു പറയാനുള്ള എല്ലാം മഴയുള്ള ഏതോ ഒരു രാത്രിയിൽ എനിക്കായി അവളാ നോവറിഞ്ഞു എല്ലാം പകർന്നു തരുമ്പോൾ അവൾ ഒരു ഭാര്യ ആവുകയായിരുന്നു. എന്റെ പാതിയും.
ഓർക്കുമ്പോൾ ഇന്നും കുളിരു കോരുന്ന ഓർമയാണത്. അവളെ എന്നും എന്നിൽ ചേർത്തു നിർത്തുന്ന ഒത്തിരി ഓർമകളിൽ എനിക്ക് ഏറ്റവും പ്രീയപ്പെട്ടത്.
" ഇന്നമ്പലത്തിൽ പോയിട്ടു എന്തായിരുന്നു..... കണ്ണനോടു വലിയ രഹസ്യം പറച്ചിൽ ആയിരുന്നല്ലോ.... "
നഗനമായ എന്റെ നെഞ്ചിൽ തല ചേർക്കുമ്പോൾ അവൾ ചോദിച്ചു..
" വെറുതെ ഒരൊ വിശേഷങ്ങൾ ചോതിക്കുവാരിയിരുന്നു. കുറെ നാളായില്ലേ കണ്ടിട്ട് ...... "
" പറയണ കേട്ടാൽ തോന്നും നിങ്ങടെ കൂടെ മൂന്നാം ക്ലാസ്സിൽ ഒരുമിച്ചു പഠിച്ചതാ കണ്ണനെന്നു...... "
അവളർത്തു ചിരിക്കെ മനസ്സിൽ ഒരു കുളിരുറവ പോലെ ഒരു നനുത്ത സുഖം.
" ഞാനെന്താ പ്രാർഥിച്ചെന്നറിയുവോ നന്ദുവേട്ടന്...? "
" എന്താ....? "
" മം... മം... വേണ്ട... പ്രാർഥിച്ചത് പുറത്തു പറഞ്ഞാൽ ഫലം ഉണ്ടാവില്ലെന്ന.. ഞാൻ പറയില്ല..... "
ഒരു കൊഞ്ചലോടെ എന്റെ നെഞ്ചിൽ അവൾ കൈകൾ
💬 Comments
View all comments