0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2827
കൊണ്ടു ചിത്രം വരച്ചു. " നീ നമ്മുടെ പിള്ളേരുടെ കണക്കു പറയാൻ പോയതല്ലേ......  " ആശ്ചര്യത്തോടെ എന്റെ മുഖത്തേക്ക് നോക്കി അവൾ കട്ടിലിൽ കൈ കുത്തി ഇരുന്നു... "  ആയോ... എങ്ങനെ മനസിലായി.....  " " അതൊക്കെ മനസ്സിലായി...... " " പറ നന്ദുവേട്ട....  എങ്ങനെയാ..  മനസ്സിലായെ..  ഞാൻ ആരോടും പറഞ്ഞിട്ടില്ലല്ലോ......  " എന്റെ നെഞ്ചിൽ കൈ അമർത്തി എന്നെ ശക്താമായി കുലുക്കി കൊണ്ടവൾ ചോദിച്ചു...  ചെറിയോടു പുഞ്ചിരിയോടെ ഞാനവളെ വീണ്ടും എന്റെ നെഞ്ചിലേക്ക് ചേർത്തു കിടത്തി... നിന്റ മനസ്സറിയാൻ പഠിച്ചതൊന്നുമല്ല പെണ്ണെ.  സ്വകാര്യമാണെന്നു നീ കരുതി പ്രാർഥിച്ചത് നാട്ടുകാർക്ക് മുഴുവൻ കേൾക്കാൻ പാകത്തിന..  .  " " അയ്യേ.....  " നാണം കൊണ്ടവളെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി... , " ശെരിക്കും എല്ലാവരും കേട്ടോ നന്ദുവേട്ട.... " " പിന്നെ പൂജാരിയും.... അടുത്ത് നിന്ന കുറെ പേരും..  പുറത്തു നിന്ന അമ്മയും ഏട്ടനും വരെ കേട്ടു .......  " " പോ നന്ദുവേട്ട കളിയാക്കാതെ..  ശെരിക്കും എല്ലാരും കേട്ടോ.....  ശേ.. നാണക്കേടായി... " " എന്ത് നാണക്കേട്....  അവരൊക്കെ കേട്ടാലും പോകാൻ പറ ദേവു....  പിന്നെ നിനക്ക് അങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നെങ്കിൽ അമ്പലത്തിൽ പോയി പറഞ്ഞിട്ടെന്താ കാര്യം എന്നോട് ആയിരുന്നില്ലേ പറയേണ്ടത്..  ഏതായാലും ഇന്ന് മുതൽ അതിനുള്ള പ്രയത്നത്തിൽ ആണ് ഞാൻ....... " " പോടാ വൃത്തികെട്ടവനെ...  ആദ്യം ഒരു ജോലി ഒക്കെ ആവട്ടെ.  എന്നിട്ടു മതി കുട്ടിം ചട്ടിയും ഒക്കെ........ " " ഓഹോ...  ഇപ്പൊ എനിക്കയോ കുറ്റം.... " ഞാനവളുടെ നഗ്നമായ വയറിലും ഭാഗത്തും കൈകൾ ഓടിക്കാൻ തുടങ്ങിയതും അവൾ ഇക്കിളി കൊണ്ട്  തുള്ളാൻ തുടങ്ങി...
എന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ഓടി നടക്കുമ്പോൾ അവളുടെ ചിരിയും കൂടി വന്നു. ഈ ഒരു ചിരിക്കായി ആണ് ഞാനിന്നു ജീവിക്കുന്നത്.  എൻറെ പെണ്ണിന്റെ സന്തോഷം കാണാൻ മാത്രം കൊതിക്കുന്ന എന്റെ മനസ്സിന് അവളുടെ പുഞ്ചിരിക്കുന്ന മുഖം ഒരു ആവേശം ആയിരുന്നു.... രാഘവന്റെ മരണത്തെ തുടർന്നു പോകാൻ ഒരുങ്ങിയിരുന്ന ഞങ്ങളുടെ യാത്ര മുടങ്ങുകയും ആ ജോലി പോവുകയും

💬 Comments

View all comments