0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2831
===***===**====**== ഇന്ന് എന്റെ ജീവിതം എന്റെ ദേവുട്ടിക്കു വേണ്ടിയാണ്..  ആ മിഴികൾ നിറയാതിരിക്കാൻ വേണ്ടിയാണ്.....
ഇന്നവൾക്കെല്ലാം അറിയാം...  എന്റെ മനസും..  എനിക്കൊന്നും ഇനിയും അറിയില്ലെന്ന തോന്നൽ അവളിലും എല്ലാം അറിഞ്ഞെന്ന സത്യം എനിലും മാത്രം ഒതുങ്ങി നിൽക്കും.. എന്റെ ദേവുവിന്റെ ജീവിതം അനന്ദു എന്ന എന്നിൽ മാത്രം ഒതുങ്ങുന്നതാണെന്നു ഞാൻ ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.... ഈ ചെറിയ ദിവസങ്ങൾക്കുള്ളിൽ ഒരു പെണ്ണിന് നമ്മളെ എത്രത്തോളം മാറ്റിയെടുക്കാം എന്ന് ഞാൻ അറിഞ്ഞു.... ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന ആത്മാർത്ഥ സ്നേഹത്തിന് ഒരിക്കലും അറുതി ഇന്നെന്ന് ഞാൻ തിരിച്ചറിഞ്ഞു.  എല്ലാം എന്റെ ദേവൂട്ടി മൂലം.. ഇനി എന്റെ ദേവുവിന് സങ്കടങ്ങൾ ഒന്നുമില്ല..  ഇനി ഉണ്ടായാൽ തന്നെ അതിനുള്ള മരുന്നെന്റെ സ്നേഹം ആണ്.. ഇനി എനിക്കെന്റെ ദേവൂട്ടിയെ സ്നേഹിക്കണം.  മറ്റാർക്കും കൊടുക്കാത്തത്ര സ്നേഹം കൊണ്ടവളെ മൂടണം...  പക്ഷെ എത്ര സ്നേഹം കൊടുത്തു അവളെ വീർപ്പുമുട്ടിച്ചാലും ഒരേഴു ജന്മം വരെ സൂക്ഷിക്കാൻ ഉള്ള സ്നേഹം എന്ന് എന്റെ ദേവുവിന്റെ ഉള്ളിൽ ഉണ്ടാകും.... ഇനി കാലങ്ങൾ കാത്തിരിക്കുന്ന സന്തോഷങ്ങൾക്കായി അവളെന്റെ ദേവുട്ടിയായും ഞാൻ അവളുടെ നന്ദുട്ടനായും മാറി ഇരിക്കുന്നു........  എല്ലാം നല്ലതിനെന്ന ചിന്തയോടെ...... !!!!!! ദൈവത്തിന് നന്ദി !!!!! അവസാനിച്ചു..... ദേവനന്ദ ഇവിടെ അവസാനിക്കുകയാണ്.... ഇതിൽ കൂടുതൽ എന്നിൽ ഉണ്ടെന്നു ഞാൻ കരുതില്ല.  ദേവനന്ദ എന്റെ മാക്സിമം ആണ്... ഇതുവരെയും ഓരോ ഭാഗങ്ങളും കാത്തിരുന്നു ക്ഷമ നശിച്ചിട്ടും ഇത്തിരി പോലും പിണക്കം കാട്ടാതെ എന്നെ സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഒരേ ഒരു വിഷമം മാത്രം..  സ്വന്തം സൃഷ്ട്ടി മറ്റൊരാളുടെ പേരിൽ മറ്റൊരിടത്തു കണ്ടപ്പോൾ തോന്നിയ വിഷമം മാത്രം. ഈ ഭാഗവും മറ്റൊരിടത്തും ഞാൻ പ്രസിധീകരിക്കുന്നില്ല.  മോഷണം ആവാം പക്ഷെ അതിലും കുറച്ചു നിലവാരം പുലർത്തു.... എങ്കിലും ആരോടും പരാതികൾ ഒന്നും ഇല്ല. എല്ലാവരോടും സ്നേഹം മാത്രം... ദേവാനന്ദയോടൊപ്പം ഈ കലയാളവത്രയും ഒപ്പം സഞ്ചരിച്ച ദേവൂട്ടിയെ നെഞ്ചിലേറ്റിയ എല്ലാവർക്കും നന്ദി..... ????? Vishnu_Villy

💬 Comments

View all comments