Chapter Title : ദേവനന്ദ 3 [വില്ലി]
"
കഴിക്കുന്നതിനിടയിൽ ഞാൻ ചോതിച്ചു.
" ഉണ്ട് "
" മ്മ്.... എവിടെയാ തുടങ്ങുക എന്നറിയില്ല. ആദ്യം പോലീസിൽ ഒരു പരാതി കൊടുത്താലോ എന്നാലോചിക്കാ.... ? "
" അത് വേണ്ട നന്ദുവേട്ടാ. പോലീസിൽ ഒക്കെ പോയാൽ അവർ ആദ്യം അന്ന്വേഷിച്ചു ചെല്ലുന്നത് എന്റെ വീട്ടിലേക്കു ആയിരിക്കും. പോലീസ് ഒക്കെ ഇടപെട്ടാൽ ചിലപ്പോ ആ രാഘവൻ.... ആയാൾ ഇവിടെ വന്നു വരെ പ്രശ്നം ഉണ്ടക്കാനും ചാൻസ് ഉണ്ട് ..ഒന്നിനും മടി ഇല്ലാത്ത ആളാ ചെകുത്താൻ... . പോലീസ് ഒന്നും വേണ്ട ഏട്ടാ.... "
അവൾ പറഞ്ഞതിലും കാര്യം ഉണ്ടെന്നു എനിക്കും തോന്നി.. അവിടെ ഒക്കെ പോലീസ് അന്ന്വേക്ഷണം വന്നാൽ അയാൾ ആ രാഘവൻ ചിലപ്പോൾ പ്രശ്നം ഉണ്ടാക്കാൻ സാധ്യത ഉണ്ട്.. കാരണം അയാളുടെ തൊഴിൽ സ്ഥലം ആണല്ലോ ഇപ്പോൾ ഈ പെണ്ണിന്റെ വീട്.
" വേറെ എവിടെ നിന്നാ അന്ന്വേഷിച്ചു തുടങ്ങുക ? "
ഞാൻ ഒരു സംശയം എന്നോണം ചോദിച്ചു.
" അച്ഛൻ പോകാൻ സാധ്യത ഉള്ള എല്ലാ ഇടത്തും ഞാൻ അന്ന്വേക്ഷിച്ചതാ. എവിടെ ആണെന്ന് ഒരു പിടിയും ഇല്ല. ഇനി വല്ല ആപത്തും...... "
അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് ഞാൻ കണ്ടു ..
" ഹേയ്.... അങ്ങനെ ഒന്നും കരുതണ്ട.. "
" എനിക്ക് പേടിയാ.. അച്ഛൻ വന്നില്ലെങ്കിൽ പിന്നെ എനിക്കാരും ഇല്ല "
" അങ്ങനെ ഒന്നും സംഭവിക്കില്ല. താൻ ധൈര്യമായി ഇരിക്ക്..... ഇപ്പൊ ആ കണ്ണൊക്കെ തുടച്ചു കളഞ്ഞു ഫുഡ് കഴിക്കാൻ നോക്ക്... "
മുഖത്തൊരു പുഞ്ചിരി വരുത്തി അവൾ
💬 Comments
View all comments