0%

Chapter Title : ദേവനന്ദ 3 [വില്ലി]

Author : വില്ലി Read All Parts 3.8K

വീട്ടിലാ കിടക്കുന്നെ..  എനിക്ക് അവിടെ പേടിയാ.. ആരൊക്കെ എപ്പോളൊക്കെയാ കേറി വരണേ എന്ന് പോലും അറിയില്ല. അപ്പുറത്തെ വീട്ടിലെ  കാവ്യയും ഞാനും ഒരുമിച്ചു പഠിച്ചതാ.....  പക്ഷെ ഈ അടുത്ത് അവരവിടുന്നു വീട് മാറി പോയി.. "

ഒരു നിരാശയോടെ അവൾ പറഞ്ഞു നിർത്തി.

" അമ്മ എന്നും അവരോട് വഴക്കരുന്നു....  എന്നും ചീത്ത വിളിക്കും.  ആ പാവം പെണ്ണും അതിന്റെ അമ്മയും ഒന്നും പറയാൻ പോകാറില്ല. എങ്കിലും ചീത്ത പറയും.  ഒരു കാര്യത്തിൽ അവര് പോയത് നന്നായി.  ഇച്ചിരി സമാധാനം കിട്ടുല്ലോ..  "

ആരോടെന്നില്ലാതെ പറഞ്ഞു തീർത്തവൾ എന്റെ മുഖത്തേക്ക് നോക്കി..  അവളെ തന്നെ നോക്കി ഇരിക്കുന്ന എന്നെ കണ്ടിട് അവൾക് നാണം വന്നെന്നു തോന്നുന്നു ...

" അയ്യോ നന്ദുവേട്ടൻ  ടീവി കണ്ടോ.. .  ഞാൻ വെറുതെ ഓരോന്ന് പറഞ്ഞു...  "

" ഉറക്കം വരുന്നില്ലേ ഇവിടെ ഇരിക്ക്.  "

പറഞ്ഞു തീരേണ്ട താമസം എന്റെ മുന്നിലുള്ള കസേരയിൽ എനിക്ക് എതിരെ അവൾ ഇരുന്നു.

" നന്ദുവേട്ടൻ ആ മുറിയിൽ തന്നെ കിടന്നോ.. ഞാൻ താഴെ തറയിൽ കിടന്നോളാ.  ഇല്ലേ എനിക്ക് ഇന്ന് ഉറക്കം വരില്ല... "

ഞാൻ ശെരി എന്ന അർഥത്തിൽ തല അനക്കി..

", ആ വീട്ടിൽ ഒറ്റക്ക് കിടക്കാൻ എനിക്ക് പേടി ആയിരുന്നു.  .  അച്ഛനുള്ളപ്പോ മാത്രേ ഞാൻ ആ വീട്ടിൽ കിടന്നുറങ്ങാറുള്ളു അതും അച്ഛന്റെ കൂടെ.   അങ്ങനെ ശീലം ആയി പോയതാ.. ഇന്ന് രാത്രി ഞാൻ കരയത്തില്ല.. ചേട്ടൻ ധൈര്യമായി ഉറങ്ങിക്കോ....   "

അവളുടെ സംസാരം കേട്ട് എനിക്ക് ചിരി

💬 Comments

View all comments