0%

Chapter Title : ദേവനന്ദ 3 [വില്ലി]

Author : വില്ലി Read All Parts 3.7K

ഏട്ടൻ എന്താ ഈ പറയുന്നേ?  എനിക്ക് ഒന്നും മനസിലാകുന്നില്ല.  "

പെട്ടന്നാണ് കാളിംഗ്ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.  ഞാൻ എഴുന്നേറ്റു പോയി ഡോർ തുറന്നു..

" ടൺ ടടാൺ....  "

ടൂത്ത്‌ പേസ്റ്റിന്റെ പരസ്യത്തിൽ കാജൽ അഗർവാൾ വന്നു ഡോറിന് മുന്നിൽ നിന്ന് ഇളിച്ചു കാണിക്കുന്നത് പോലെ വന്ന് നീക്കുകയാണ് നമ്മുടെ മാളു.

" ആഹാ.  നീ ഇന്ന് കോളേജിലൊന്നും പോകുന്നില്ലേ ചെക്കാ. ? "

എന്നെ തള്ളി മാറ്റിക്കൊണ്ട് അകത്തേക്ക് കയറി കൊണ്ട് അവൾ ചോദിച്ചു..

" നീ ഇതിപ്പോ വന്നു ചാടി എടീ പിശാശേ "

" ഇന്ന് രാവിലെ.  അല്ല എവിടെ നിന്റെ സഹധര്മിണിയും മറ്റ് സഹവാസികളും "

ദേവു അപ്പോളേക്കും അകത്തുനിന്നു ഇറങ്ങി വന്നു.

" അവരൊക്കെ തറവാട്ടിൽ പോയിരിക്കാ.. "

ഞാൻ മറുപടി കൊടുത്തു

" ഓഹ് അതുകൊണ്ട് ആണോ രണ്ടും കൂടി കോളേജിൽ പോകാതെ ഇവിടെ തന്നെ അങ്ങ് കൂടിയത്?  "

" ഞാൻ വന്നത് ഒരു അസൗകര്യം ആയി തോന്നിയോ എന്റെ നാത്തൂന്?  "

ദേവുവിനെ കെട്ടിപ്പിടിച്ചു കൊണ്ടവൾ ചോദിച്ചു.  അവളതിനൊരു ചിരി മാത്രം മറുപടിയായി മാളുവിന് നൽകി.

" ഹോ എന്ന ചിരി ആന്നെന്നു നോക്കിയെടാ നന്ദു ഇവളുടെ.  കണ്ടിട്ട് കൊതിയാകുന്നു.  ചിരിക്കൂന്നേ ഇങ്ങനെ ഇങ്ങനെ ചിരിക്കണം. എന്റെ ചിരി ഒക്കെ കണ്ടോ....  ഒരു കിറി അങ്ങോട്ടും മറ്റേത് ഇങ്ങോട്ടും "

അതും പറഞ്ഞു മാളു ഒന്ന് ചിരിച്ചു കാണിച്ചു..

ശെരിയാണ് മാളുവിന്റെ ചിരിയെ അപേക്ഷിച്ചു ദേവൂന്റെ ചിരിക്ക് അഴകേറെ ആയിരുന്നു..

മാളു വന്നത് നന്നായി

💬 Comments

View all comments