Chapter Title : ദേവനന്ദ 4 [വില്ലി]
കാശൊക്കെ കൊടുത്തു സഹായിക്കുമായിരുന്നു എങ്കിലും വേറെ ഒന്നും എനിക്കുമറിയില്ല..
ഒരു ദിവസം അവൻ ഇവിടെ വന്നിരുന്നു. വീട്ടിലെന്തൊക്കെയോ പ്രശ്നങ്ങൾ ആണെന്നോ. അതുകൊണ്ട് മോളെയും കൂട്ടി വീട്ടിൽ നിന്നിറങ്ങുക ആണെന്നോ... അത്യാവശ്യമായി ഒരു വീട് വാടകക്ക്
എടുത്ത് തരണമെന്നൊക്കെ പറഞ്ഞു..
അതനുസരിച്ചു ഞാൻ അവനെയും കൂട്ടി ഒരു വീട് കാണിച്ചു കൊടുത്തതും ആണ്. അടുത്ത ദിവസം തന്നെ താമസം മാറാം.... കുറച്ചു കാശു കിട്ടാനുണ്ട്. കിട്ടിയാൽ ഉടനെ വരാം എന്നു പറഞ്ഞു പോയത് ആണ് .. പിന്നെ ഞാൻ കണ്ടിട്ടില്ല അവനെ... എന്താ മോനെ അവനെന്തിങ്കിലും അപകടം...... ? "
" അങ്ങനെ ഒന്നുമില്ല ചേട്ടാ.. രണ്ടു ദിവസം ആയിട്ടു വിളിച്ചിട്ടു കിട്ടുന്നില്ല എന്നവൾ പരാതി പറഞ്ഞു. അച്ഛനോട് പറയാതെ ഇറങ്ങി പോന്നതിന്റെ ദേഷ്യം ഇപ്പോളും ഉണ്ട് അച്ഛന് അവളോട്. അതിന്റെ ആകും എന്ന് പറഞ്ഞിട്ട് കേൾക്കണ്ടേ .. സമാധാനം തരുന്നില്ല അപ്പൊ ചുമ്മാ ഒന്ന് വന്നു അന്ന്വേഷിച്ചിട്ട് പോകാമെന്നു കരുതി അത്രെ ഒള്ളൂ.. "
ഞാൻ എനിക്ക് അപ്പോൾ തോന്നിയ ഒരു നുണ തട്ടിവിട്ടു.. കാണാനില്ല എന്ന് വെറുതെ പറഞ്ഞു പ്രശ്‌നം ആക്കേണ്ട എന്നും കരുതി. ഏതായാലും അയാളത് വിശ്വസിച്ചു..
" അവൻ പൊന്നു പോലെ നോക്കിയതല്ലേ ആ മോളെ ? അപ്പോൾ അതിന്റേതായാ ദേഷ്യമൊക്കെ ആർക്കാണെങ്കിലും കാണും...അവനെക്കാൾ നന്നായി ദേവു മോളെ മോന് നോക്കൻ പറ്റുമെന്ന് അവന് തോന്നിയാൽ ഈ പിണക്കം ഒക്കെ അങ്ങ് മാറിക്കോളും.. അവനുടനെ തന്നെ വരും മോനെ പിണക്കം ഒക്കെ മറന്നു .. "
അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അച്ഛൻ
💬 Comments
View all comments