Chapter Title : ദേവനന്ദ 6 [വില്ലി]
###..........
പകൽ ദേവുവിന് വയ്യാതെ ആയി എന്നറിഞ്ഞപ്പോൾ മനസിന് ഒരു സമാധാനവും തോന്നിയിരുന്നില്ല. എന്തൊക്കെയാണ് ഞാൻ അപ്പോൾ ചെയ്തു കൂട്ടിയതെന്നു പോലും എനിക്ക് ഓർമ ഇല്ല. അവളെയും എടുത്ത് ഹോസ്പിറ്റലിലേക്ക് പോകാൻ എന്നെ പ്രേരിപ്പിച്ച ഘടകം എന്താണ്? . അങ്ങനെയൊക്കെ ചെയ്യാൻ അവളെന്റെ ആരും അല്ലല്ലോ
" ആ സമയത്ത് ആരായാലും അതു തന്നെ അല്ലെ ചെയ്യൂ... "
എന്റെ മനസേന്നോട് മന്ത്രിച്ചു.
" എടാ ചെക്കാ നിനക്ക് ഉറക്കമൊന്നും ഇല്ലേ? "
രാത്രി ഉറക്കം വരാതെ കട്ടിലിൽ എന്തൊക്കെയോ ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോളാണ് ഏടത്തി കയറി വന്നത്.
കയറി വന്നതേ ഏടത്തി ദേവുവിന്റെ ബുക്കുകൾ വച്ചിരിക്കുന്ന മേശയുടെ ഭാഗത്തേക്ക് തിരിഞ്ഞു എന്തോ തിരയാൻ ആരംഭിച്ചു.
" എന്താ? "
":എന്ത്? "
" ഏടത്തി എന്താ ഈ തപ്പുന്നതെന്നു? "
" അതോ. . ആ പെണ്ണിന്റെ രണ്ടു ബുക്ക്.. ഇന്ന് അവൾ എന്റെ കൂടെയാ... ഇന്നും രാത്രി വയ്യാതായാലോ? നിനക് ശ്രെദ്ധിക്കാൻ നേരമില്ലലോ "
" മ്മ്. .. അതാ നല്ലത് ? "
എന്റെ മറുപടി കേട്ട് ഏടത്തി എന്നെ രൂക്ഷമായി ഒന്ന് നോക്കി
" എന്ത് കെട്ട്യോനാടാ നീയ്? ആ പെണ്ണിന് വയ്യാതിരിക്കുമ്പോൾ കൂടെ ഇരിക്കേണ്ടവനാ...ഇവിടെ സുഖിച്ചു കിടക്കുന്നത്. എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ... "
" അതിനല്ലേ ഏടത്തിയും അമ്മയും ഒകെ ഉള്ളത് "
" ഞങ്ങളെ പോലെ ആണോ അവൾക് നീയ്? "
ഏടത്തി പറഞ്ഞതിന്റെ പൊരുൾ എനിക്കപ്പോൾ ഒട്ടും മനസിലായില്ല
" അതെന്താ എനിക്ക് കൊമ്പുണ്ടോ?
💬 Comments
View all comments