0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 4.8K

പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും  അതൊന്നും കാര്യമാക്കാതെയുള്ള ഏടത്തിയുടെ സംസാരം എനിക്  അരോചകം ആയി തോന്നി.  അവരുടെ സംസാരം ശ്രദ്ധിക്കാതെ കയ്യിൽ ഇരുന്ന പുസ്തകത്തിന്റെ താളുകൾ തുറന്നും അടച്ചും ഇരുന്ന് ഞാൻ എന്റെ പ്രതിഷേധം അറിയിച്ചു..

ഇതൊന്നും വകവെക്കാതെ എന്തൊക്കെയോ  പറഞ്ഞു കൊണ്ടിരിക്കയാണ് ഏടത്തി.

ഏടത്തിയിൽ നിന്നും എന്റെ ശ്രദ്ധ പൂർണമായും ആ പുസ്തക താളുകളിലേക്കു തിരിഞ്ഞപ്പോളാണ്‌ കയ്യിലിരിക്കുന്നത് ദേവുവിന്റെ ഡയറി ആണെന്ന് മനസിലായത്.  ഒരുതവണ തുറന്നു നോക്കിയപ്പോൾ ദേവുവിന്റെ വക ശകാരം കിട്ടിയതാണ് എങ്കിലും കയ്യിലിരുന്നപ്പോൾ തുറന്നു നോക്കാതിരിക്കാൻ സാധിച്ചില്ല. പിടിച്ചു വാങ്ങിക്കാൻ ഇപ്പോൾ അവളിവിടെ ഇല്ലല്ലോ.

ആദ്യ താളു മറിച്ചതെ കണ്ട കാഴ്ച എന്റെ ഹൃദയം നിലക്കാൻ പോകുന്നതായിരുന്നു.

കഴുത്തിൽ തുളസി മാല.  അതിനുമിടയിൽ നെഞ്ചോടു ചേർന്നു ഒളിഞ്ഞു കിടക്കുന്ന ആലില താലി....  നെറുകയിൽ സിന്ദൂര രേഖ......  എല്ലാറ്റിനും അപ്പുറം എല്ലാം പിടിച്ചടക്കിയവുളുടെ കൊല്ലുന്ന പുഞ്ചിരിയോടെ എന്നെ ചേർന്നു നിൽക്കുന്ന ദേവു. ...  ഞങ്ങളുടെ വിവാഹ ഫോട്ടോ...  ആരെയും കാണിക്കാതെ അവൾ സൂക്ഷിച്ചു വച്ചിരുന്ന വിവാഹ ഫോട്ടോ എന്റെ വിറയാർന്ന കയ്യിൽ ഇരുന്നു വിറച്ചു...........

" ഏടത്തി ഇത്?  "

കയ്യിലിരുന്ന ഫോട്ടോ ഉയർത്തി കാട്ടി ഞാൻ ചോദിച്ചു..

" ഇത് നിന്റെ കല്യാണ ഫോട്ടോ..  അതിനിപ്പോ എന്താ?  "

" ഇതിപ്പോ എടുത്തു.. "

"  ഇത് നല്ല കൂത്ത്..  കല്യാണം കഴിഞ്ഞു രെജിസ്റ്റർ ഓഫീസിൽ നിന്നിറങ്ങിയ പാടെ പിടിച്ചു നിർത്തി എടുത്ത ഫോട്ടോയ ഇത്. എത്ര നിര്ബന്ധിച്ചിട്ട നീ ഒന്ന് നിന്നു തന്നതെന്നറിയാമോ?  "

അന്നത്തെ ആ അവസ്ഥയിൽ ഇങ്ങനെ ഒരു സംഭവം

💬 Comments

View all comments