0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 5.1K

വർഷത്തെ ഏട്ടന്റെയും ഏടത്തിയുടെയും കാത്തിരിപ്പു സഫലം ആകാൻ പോകുന്നു..   ഏട്ടനൊരു അച്ഛനാകാൻ പോകുന്നു ..  വീട്ടിൽ പുതിയ ഒരു ആൾ കൂടി വരുന്നു..   സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു..

വാർത്ത അറിഞ്ഞു അമ്മയും ഏട്ടനും പാഞ്ഞെത്തി... എല്ലാവരുടെ മുഖത്തും സന്തോഷം...  ഏട്ടനെ കണ്ട ഏടത്തിയുടെ മിഴികൾ ഈറനണിയുന്നത് മുറിയുടെ ഇരു മൂലകളിൽ നിന്നു ഞാനും ദേവുവും കൗതുകത്തോടെ നോക്കി കണ്ടു....

" എനിക്ക് സംശയം ഉണ്ടായിരുന്നു..  ഏട്ടൻ വന്നിട്ട് ആശുപത്രിയിൽ  ഒന്നിച്ചു പോകാനിരുന്നത.... ഈ ചെക്കനും പെണ്ണും കൂടി എല്ലാം നശിപ്പിച്ചു.....  "

ഏടത്തി അങ്ങനെ പറഞ്ഞപ്പോൾ ആണ്..  രാവിലെ വരാൻ മടികാണിച്ചതിന്റെ പിന്നിലെ രഹസ്യം എനിക്കും ദേവുവിനും മനസിലായത്... ഏട്ടനെ കണ്ടതേ  ഏടത്തിയിൽ പഴയ പ്രസരിപ്പ് നിറഞ്ഞു..

അവരുടെ സന്തോഷത്തിൽ പങ്കുചേരാനെന്ന വണ്ണം ഞങ്ങൾ രണ്ടുപേരും അന്ന് കോളേജിലേക്കില്ല എന്ന് ഉറപ്പിച്ചു.. ഏടത്തിക്ക് ഇനിയും ഒന്ന് രണ്ടു ചെക്കപ്പുകൾ കൂടി ഉണ്ടെന്നു നേഴ്‌സ് വന്നു പറഞ്ഞു ..  അപ്പോളിനിയും സമയമെടുക്കും   എന്ന് മനസിലായി .

അമ്മയും ഏടത്തിയും ദേവുവും ചേർന്ന് ഏറെ നേരമായി  എന്തൊക്കെയോ സംസാരികയാണ്.  ഏട്ടനാണെങ്കിൽ അച്ഛൻ ആകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മുതൽ ഇവിടെ എങ്ങും അല്ല...  ആരെയൊക്കെയോ വിളിച്ചു വിശേഷങ്ങൾ അറിയിക്കുകയാണ്  ..

"ഏടത്തിക്കു വല്ലതും കഴിക്കാൻ വേണോ ?  "

അവരുടെ അടുത്തേക്ക് നീങ്ങി നിന്നു ഞാൻ ചോദിച്ചു  ...

" എനിക്ക് ഒന്നും വേണ്ടെടാ...  ദേ ദേവൂന് വല്ലതും വാങ്ങി കൊണ്ടു വാ.   രാവിലെ മുതൽ കഴിച്ചിട്ടില്ലെന്നു തോന്നുന്നു...വയ്യെന്ന് പറഞ്ഞപ്പോൾ മുതൽ എന്റെ അടുത്ത് നിന്ന് മാറീട്ടില്ല..  "

" അതെന്തിനാ

💬 Comments

View all comments