0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 5.2K

കണ്ടു.  ഭയന്നിട്ടാകണം...

" എന്താ രാവിലെ തന്നെ ആശുപത്രിയിൽ...  മോൾക്ക് വല്ല വിശേഷവും ഉണ്ടോ ?  "

കൊളുത്തി വലിക്കുന്ന ചൂണ്ട കണക്കെ അയാൾ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു..

" അതൊന്നും ഇല്ല..  ചേട്ടനിപ്പോൾ പോകു...  നമുക്ക് പിന്നെയൊരിക്കൽ സംസാരിക്കാം... "

അയാളോട് തോന്നിയ വെറുപ്പും ദേശ്യവും എല്ലാം ഉള്ളിലൊതുക്കി ഞാൻ പറഞ്ഞു.

" അതെന്താ മോനെ...   ഇനി എന്ന് കാണാനാ... ദേവു മോൾ എന്താ എന്നേ കണ്ടിട്ട് പേടിച്ചിരിക്കുന്നത്?  "

അപ്പോളേക്കും എന്റെ മുന്നിലേക്ക് എത്തിയ അയാൾ അതും ചോദിച്ചു ദേവുവിന്റെ കവിളിലൊന്ന് തൊടാനായി കൈ ഉയർത്തി കൊണ്ട് വരുന്നത് ഞാൻ കണ്ടു... ആഹ് കൈ അവളുടെ ദേഹത്ത് സ്പർശിക്കാതിരിക്കാനെന്ന വണ്ണം അവളൊഴിഞ്ഞു മാറിയതും ഞാൻ അയാളുടെ കൈ തട്ടി മാറ്റിയതും എല്ലാം ഒറ്റ നിമിഷത്തിൽ ആയിരുന്നു.  ..  അയാളെന്നെ രൂക്ഷമായി ഒന്ന് നോക്കി...

" ചേട്ടൻ ചെല്ലു   "

മുഖത്തെ ദേഷ്യമെല്ലാം ഒതുക്കി അയാൾ ആ വളിച്ച ചിരി മുഖത്തു വരുത്തി.

" ആഹ് എന്നാൽ നടക്കട്ടെ....ഞാൻ പോയേക്കാം..  "

അയാൾ തിരിഞ്ഞു നടന്നു. അപ്പോളേക്കും ദേവുവിന്റെ കണ്ണീരുറവ അണപൊട്ടിയിരുന്നു.. ചുരിധാറിന്റെ ഷാൽകൊണ്ടവളാ കണ്ണുനീരൊപ്പി കളഞ്ഞു   ...  അല്പദൂരം മുന്നിലേക്ക്‌ ചെന്ന അയാൾ എന്തോ ഓർത്തെടുത്ത മട്ടിൽ ഒന്ന് നിന്നു.  എന്നിട്ടു ഞങ്ങളുടെ നേരെ തിരിഞ്ഞു...

" അജയനെ കുറിച്ചു വല്ല വിവരവും കിട്ടിയോ മോളെ ? "

ഉത്തരം പറയാനാവാതെ ഞാനും അവളും നിശബ്ദരായി നിന്നു...

" പോയിട്ടിത്ര നാളായ സ്ഥിതിക്ക് ..  വല്ല റെയിൽവേ പാളത്തിലോ കടലോരത്തോ ഒക്കെ ഒന്ന് അന്വേക്ഷിക്കാമായിരുന്നില്ലേ

💬 Comments

View all comments