Chapter Title : ദേവനന്ദ 7 [വില്ലി]
പറഞ്ഞതാ നന്ദുവേട്ട അവരോട്.. എന്റെ വിഷമങ്ങൾക്ക് ഒന്നും കാരണം നിങ്ങൾ അല്ലായെന്നു.... പക്ഷെ... അവര്......... ? "
" തന്റെ വിഷമങ്ങൾക്ക് ഒന്നിനും ഞാനല്ലേ കാരണക്കാരൻ? "
പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപേ ഞാൻ ചോദിച്ചു.. എന്റെ ചോദ്യത്തിനവളുടെ പക്കൽ ഉത്തരം ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം അവളുടെ ഇപ്പോളത്തെ സങ്കടങ്ങൾക്ക് എല്ലാം കാരണം ഈ ഞാനാണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു..
" ഞാൻ വണ്ടിയിൽ നിന്ന് വീണതല്ലെന്നു ദേവുനോടാരാ പറഞ്ഞെ? "
അവൾക്കു ചിന്ദിക്കാൻ അവസരം കിട്ടുന്നതിന് മുൻപേ എന്റെ അടുത്ത ചോദ്യവും അവളെ ഞെട്ടിച്ചു .. ഞാനിന്നലെ ഉറങ്ങി എന്ന് കരുതി അവൾപറഞ്ഞതെല്ലാം ഞാൻ കേട്ടു എന്ന് അറിഞ്ഞ അവൾ വല്ലാതെയായി. വാക്കുകൾക്കായി പരതി......
" അത്..... എനിക്കറിയാം.. നന്ദുവേട്ടാ..... നിങ്ങൾ നന്നായി വണ്ടി ഓടിക്കുമലോ... പിന്നെ... .... എനിക്കറിയാമായിരുന്നു അയാളെന്തെങ്കിലും നന്ദുവേട്ടനെ ചെയ്യുംന്നു.. അയാൾ നന്ദുവേട്ടനെ കൊല്ലാൻ പോലും മടിക്കില്ല....അതുകൊണ്ട്... ..... "
പാടുപെട്ടാണെങ്കിലും അവൾ അത്രയും പറഞ്ഞൊപ്പിച്ചു.. ...... ..
" ദേവു...... "
പ്രതീക്ഷിച്ചിരുന്ന വിളി എത്തി... ഏടത്തിയോട് വരുന്നെന്നു വിളിച്ചു പറഞ്ഞു അവൾ പുറത്തേക്ക് നടന്നു. വാതിൽക്കലെത്തി തിരിഞ്ഞു എനിക്കൊരു പുഞ്ചിരി സമ്മാനിച്ചാണവൾ പോയത് . ദേവുവിന്റെ ഇളം ചുണ്ടുകൾ എന്റെ കവിളിൽ സ്പർശിച്ച ഒരു സുഖാനുഭൂതി ആ പുഞ്ചിരിയിൽ എനിക്ക് കണ്ടെത്താൻ കഴിഞ്ഞു.....
എല്ലാ തിരക്കും തീർത്തു ദേവു കോളേജിൽ പോയി. കാലിനു നീരുള്ളത് കൊണ്ട് അതികം നടക്കാൻ എനിക്ക് വയ്യായിരുന്നു... തുറന്നിട്ട ജനലിലെ കാഴ്ചകൾ ആണ് അന്നെന്റ ഏക സമാധാനം.. മുറ്റത്തെ നിറഞ്ഞ പൂച്ചെടികളും. അതിൽ
💬 Comments
View all comments