0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 5.3K

?  എന്നിട്ട് എന്ത് തീരുമാനിച്ചു നീയ്..?  എന്നാ അയാൾക്കിട്ടൊരു മറുപണി കൊടുക്കുന്നത് ?  "

ഹരിയുടെ വാക്കുകളിൽ രാഘവനോടുള്ള വെറുപ്പും അതിനപ്പുറം എന്റെ മറുപടി എന്തെന്നു അറിയാനുള്ള അതിയായ ആകാംഷയും ഉണ്ടായിരുന്നു..

" ഇല്ലെടാ...  ഈ വിഷയത്തിൽ ഇനി അയാളുടെ പിറകെ  ഞാൻ ഇല്ല....അത് വിട്ടേക്ക്..  ഞാൻ ബൈക്കിൽ നിന്നും വീണു അങ്ങനെ തന്നെ അറിഞ്ഞാൽ മതി എല്ലാരും...   "

എന്റെ ഉത്തരം കേട്ട ഹരി അതിശയത്തോടെ എന്നെ നോക്കി പോയി..

" അന്ന് കോളേജിൽ വച്ച് ഏതോ ഒരുത്തിയെ റാഗ് ചെയ്തതിന്  ആ ശ്യാമിനെ ക്രിക്കറ്റ് ബാറ്റിനു തല തല്ലി പൊളിച്ച  നീയാണോ ഇതൊക്ക  പറയുന്നത്.....

അളിയാ സത്യം പറ......  തലയ്ക്കു അടി കിട്ടിയപ്പോൾ ഉണ്ടായിരുന്ന വെളിവ് കൂടി പോയോ... "

" ഞാൻ അവൾക്കു വാക്ക് കൊടുത്തെടാ...  ഇതിന്റെ പേരിൽ ഇനി ഒരു വഴക്കിനും പോവില്ല എന്ന്.. .  "

"ആഹ് അങ്ങനെ പറ...  അപ്പൊ അതാണ് കാരണം... "

അവനെന്നെ കളിയാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു .. അതിനു മറുപടി എന്നവണ്ണം ഒന്ന് പുഞ്ചിരിച്ചു ഞാൻ തുടർന്ന്..

" എനിക്കിപ്പോൾ അത്യാവശ്യം ഒന്നും ദേവു അറിയാതെ ഇരിക്കുക എന്നതാണ്..  അതുകൊണ്ട് തന്നെ ആണ് നിന്നോട് ആ കേസ് പിൻവലിക്കാൻ ഞാൻ പറഞ്ഞതും...  അതോടെ ആ രാഘവനും അടങ്ങും..  പിന്നെ എനിക്ക് ദേവുവിനെ എന്റെ ഇഷ്ടം എങ്ങനെ എങ്കിലും പറഞ്ഞു മനസിലാക്കണം...  ആരുമില്ല എന്നൊരു തോന്നൽ വരുത്താതെ അവളെ സ്നേഹിക്കണം....  കൂടെ ഇരുത്തണം....  എന്തിനും കൂടെ നിക്കണം...  "

മനസ്സിൽ ഉള്ളതെല്ലാം പറഞ്ഞു തീർത്തപ്പോൾ

💬 Comments

View all comments