0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 5.4K

മിഴികളിലൂടെ അപ്പോഴും  കണ്ണുനീർ കണങ്ങൾ ധാരയായി ഒഴുകുന്നുണ്ടായിരുന്നു..

" തനിക്കിനിയും എന്നെ വിശ്വാസമായില്ലേ  ദേവു.  "

അപ്പോളും അവൾ ഒരു സ്വപ്നലോകത്തെന്ന പോലെ എന്നെ തന്നെ നോക്കി നിക്കയായിരുന്നു....  അവളുടെ കൈക്കുള്ളിൽ എന്തോ തടയുന്നതു പോലെ തോന്നിയാണ് വേഗം ഞാൻ അവളുടെ വലതു കരം പിടിച്ചു നിവർത്തി നോക്കിയത്.

താലി..  ! ഞാനവളുടെ കഴുത്തിൽ അന്ന് കെട്ടിയ..  അവൾ പാതിമനസോടെ വേണ്ടെന്നു വച്ച താലി മാല.....

" ദേവു ഇത്.....  "

" നന്ദുവേട്ടനിപ്പോളും എന്നെ കളിപ്പിക്കാൻ പറയണതല്ലേ.... ?  "

എന്റെ ചോദ്യം കേൾക്കാത്തതെന്ന പോലെ

നിറഞ്ഞ കണ്ണുകൾക്ക് ഉള്ളിലും സ്നേഹം  നിറച്ചവൾ ചോദിച്ചു....

" എന്ത് ചെയ്താലാ ദേവു...  ഞാൻ...  ഇനി നിന്നെ ഒന്ന് വിശ്വസിപ്പിക്കുക.. ?  "

പറഞ്ഞു മനസിലാക്കുന്നതിനേക്കാൾ എത്രയോ നല്ലതാണു പ്രവൃത്തിച്ചു തെളിയിക്കുക എന്നെനിക്കു തോന്നി.

ഞാനവളെയും വലിച്ചു നേരെ പൂജാമുറിയുടെ മുന്നിലേക്ക് നടന്നു. അടഞ്ഞു കിടന്ന  പൂജാമുറി തള്ളി തുറന്നു....  അവളെ വലിച്ചകത്തേക്കു കയറ്റി.

ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്നറിയാതെ അവളെന്റെ ഓരോ ചെയ്തികളും വീക്ഷിച്ചു നിൽക്കെ അവളുടെ കയ്യിലവൾ ഒളിപ്പിച്ച ആ  താലിമാല ഞാൻ  പിടിച്ചു വാങ്ങി...

കൊട്ടും കുരവയും ആരവങ്ങളോ ഇല്ലാതെ....  പൂച്ചെണ്ടുകളോ ആൾക്കൂട്ടങ്ങളോ ഇല്ലാതെ...  പൂജാമുറിയിലെ കൊളുത്താത്ത വിളക്കുകൾക്കു മുന്നിൽ എന്റെ ദേവു ഏറ്റവും ആരാധിക്കുന്ന കണ്ണനെ സാക്ഷിയാക്കി ഞാൻ അവളുടെ കഴുത്തിലാ താലി ഒരുതവണ കൂടി ചാർത്തി..   നിറഞ്ഞ മനസോടു കൂടി.  മൂന്നു തവണ താലിച്ചരട് കഴുത്തിൽ കോർത്തു നേരെ കണ്ണ് പാഞ്ഞത്  പുഞ്ചിരി തൂകി എല്ലാറ്റിനും സാക്ഷിയായി നിന്നിരുന്ന കണ്ണന്റെ വിഗ്രഹത്തിലേക്കാണ്.. 

💬 Comments

View all comments