0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 5.2K

മൂളലുകൾ  കൊണ്ട് മാത്രം ... എനിക്കവളെ കണ്ടപ്പോൾ സഹതാപം തോന്നി....

കഴിച്ച മരുന്നുകളുടെയും മറ്റും കടുപ്പം കൊണ്ടാകാം എപ്പോളോ ഞാൻ ഉറങ്ങി പോയി.  എന്റെ കയ്യിൽ ഒരു  നനവ് സ്പർശിക്കുന്നതറിഞ്ഞാണ് പിന്നീട് ഞാൻ ഉണരുന്നതും...  കണ്ണ് തുറന്നു നോക്കുമ്പോൾ എന്റെ കൈകളിൽ   കയ്യിൽ കോർത്ത് പിടിച്ചു അടക്കി പിടിച്ചു കരയുകയുന്ന ദേവുവിനെയാണ് കണ്ടത് .ആദ്യമൊന്നു ഞെട്ടിയെങ്കിലും ഞാൻ വേഗം സ്വബോധം വീണ്ടെടുത്തു .   പാവം...  ആളുകൾക്കിടയിൽ വച്ചവൾക്ക് അവളുടെ സ്നേഹവും സങ്കടവും പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല... .  എല്ലാം ഉള്ളിലൊതുക്കി ഇപ്പോൾ എല്ലാം കരഞ്ഞു തീർക്കയാണവളെന്നു എനിക്ക് തോന്നി. അവളുടെ ഉള്ളിലിപ്പോഴും എന്നോടുള്ള സ്നേഹം ബാക്കിയുണ്ടെന്നു ഞാൻ ഉറപ്പാക്കി..അമ്മ.അപ്പോഴേക്കും  അടുത്ത് ആളൊഴിഞ്ഞ ഒരു  കട്ടിലിൽ കയറി ഉറക്കം പിടിച്ചിരുന്നു.

ദേവുവിന്റെ ഓരോ ചെറു സ്പർശവും ഒരു കുളിരുററ പോലെ തോന്നി എനിക്ക്.  കണ്ണ് തുറന്നു അവളെ നോക്കാനോ അവളെ ശല്യം ചെയ്യാനോ എനിക്കപ്പോൾ തോന്നിയില്ല.  അവളുടെ സമിഭ്യം  ഞാൻ നേരത്തെ ആഗ്രഹിച്ചിരുന്നതാണ്......

കണ്ണുകളടച്ചിരുന്നു എങ്കിലും അവളെപ്പോലും കരയുക ആയിരുന്നു എന്ന് അവളുടെ അടക്കിപ്പിടിച്ച ഏങ്ങലടിയിൽ നിന്നും ഞാൻ ഊഹിച്ചു.

" ഞാൻ  പറഞ്ഞതല്ലേ  നന്ദുവേട്ടാ അയാളോട് വഴക്കിനു പോകണ്ടാ എന്ന്...  എന്നിട്ടിപ്പോ ഞാൻ കാരണം...  അല്ലെ ഇങ്ങനെ ഒക്കെ.. .....?  "

എന്റെ കൈകൾ മുറുകെ പിടിച്ചുകൊണ്ടവൾ ആരോടെന്നില്ലാതെ പുലമ്പികൊണ്ടിരുന്നു. കരച്ചിലടക്കാനവൾ  പാടുപെടുന്നുണ്ടായിരുന്നു  ..  പക്ഷെ എന്നെ അതിശയിപ്പിച്ചത് രാഘവൻ മൂലമാണ് ഞാനിവിടെ വന്നതെന്ന് ഇവൾക്കെങ്ങനെ മനസിലായി എന്നാണ്...

" വണ്ടിയിൽ നിന്ന് വീണതല്ലെന്നു എനിക്കുറപ്പാ... എല്ലാറ്റിനും കാരണം ഈ ഞാനാ....... "

ദേവു ആത്മഗതം എന്നോണം പറഞ്ഞു. 

💬 Comments

View all comments