0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 5.3K

പോലും ഇല്ലാതെ അതൊരു പൂരപ്പറമ്പാക്കിയാണ് അവര് മടങ്ങിയത്...  ഇടക്കെപ്പോളോ സമയം കിട്ടിയപ്പോൾ രാഘവനെ കുറിച്ചൊരു സൂചന മാത്രം ഞാൻ ഹരിക്കു കൊടുത്തു.. ....

പറയത്തക്ക പരിക്കുകളൊന്നും ശരീരത്തെവിടെയും ഉണ്ടായിരുന്നില്ല.  എല്ലാം വേഗത്തിൽ ഉണങ്ങുന്നവ.  വീണപ്പോൾ തല എവിടയോ ശക്തിയിൽ ഇടിച്ചിരുന്നു.  അതിനും കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും കുറച്ചു ദിവസത്തേക്ക് തല ഒരുപാടു അനക്കരുതെന്നു ഡോക്ടർ നിർദ്ദേശിച്ചു...  കാലിനുണ്ടായ ചതവ് കൊണ്ടും കുറച്ചു  ദിവസത്തേക്ക് റസ്റ്റ് എടുക്കണം മരുന്നുകൾ കൃത്യമായി കഴിക്കണം  എന്നൊക്കെയുള്ള  ചില നിബന്ധനകളോടെ ആണ് ഹോസ്പിറ്റലിൽ നിന്ന്  വീട്ടിലേക്കു അവർ എന്നെ വിട്ടയച്ചത്.

വീട്ടിലെ അവസ്ഥക്കും വലിയ മാറ്റങ്ങൾ ഒന്നും ഇല്ലായിരുന്നു.  അമ്മയും ഏടത്തിയും എപ്പോളും അടുക്കളയിൽ ആണ്.  അവരുടെ വാലിൽ തൂങ്ങി ദേവുവും.  അവളെ ഒന്ന് അടുത്ത് കാണണോ മിണ്ടനോ  വീട്ടുകാർ അവസരം ഒരുക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പിന്നെ ഉള്ള ഏക മാർഗം കോളേജ് ആണ്.  പക്ഷെ കാല് ശരിയാവാതെ കോളജിലേക്ക് പോകനുമൊക്കില്ല. അതിനിനിയും മൂന്ന് ആഴ്ചയെങ്കിലും റസ്റ്റ്‌ എടുക്കണമെന്നാണ് ഡോക്ടർ പറഞ്ഞത്. ഇടക്കും വല്ലപ്പോളും മുറിയിലേക്ക് കടന്നു വരുന്ന അമ്മയും ഏടത്തിയും ആയിരുന്നു എന്റെ ഏക നേരംപോക്ക്. കോളേജിൽ പോകുന്നതിന് മുൻപും വന്നതിനു ശേഷവും ദേവു  കതകിനു പുറത്തുനിന്നകത്തേക്കു എത്തി നോക്കുന്നത് കാണാം. ആദ്യത്തെ ഒരു ദിവസം ഞാൻ റൂമിനുള്ളിൽ തന്നെ ഇരുന്നു കഴിച്ചു കൂട്ടി.

പിറ്റേന്ന് രാവിലെ കണ്ണ് തുറക്കുമ്പോൾ കാണുന്നത് ദേവുവിന്റെ ഐശ്വര്യമുള്ള മുഖവും അവളുടെ കൈയിൽ ഉള്ള ചൂലും ആയിരുന്നു.

''ആഹാ നല്ല കണി' ..... "

മനസിൽ പറഞ്ഞതാണെങ്കിലും ശബ്ദം അൽപ്പം ഉയർന്നു പോയി. പെട്ടന്ന് 

💬 Comments

View all comments