0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.2K
കൂട്ടിവായിച്ചപ്പോൾ കക്ഷി  നല്ല ദേഷ്യത്തിലാണ് എന്ന് മനസിലായി....
" എനിക്കെന്നും ഇത് തന്നെ അല്ലാട്ടോ നന്ദു പണി..  എതിലെയെങ്കിലും തെണ്ടി നടന്നു വൈകിട്ടു കാലിനു ഒരു കൊട്ട നീരുമായിട്ട് കയറി വരും....  കാല് തിരുമ്മി തിരുമ്മി എന്റെ കൈ ഒടിയാറായി....... " " മടുത്തെങ്കിൽ ഞാൻ ചെയ്യാം ചേച്ചി...  മാറു... " അതും പറഞ്ഞു ദേവു മുന്നോട്ടു വന്നു. " നി മിണ്ടാതെയിരി പെണ്ണെ....  എന്നിട്ടു വേണം ഈ ചെകുത്താനു പ്രാന്തിലാകാൻ.... " ഏടത്തി നല്ല ദേഷ്യത്തിൽ തന്നെ ആണ്..  അതു കേട്ടപ്പോൾ ദേവുവിന്റെ മുഖം വല്ലാതെയാകുന്നത് ഞാൻ ശ്രദ്ധിച്ചു... " ആരെങ്കിലും ഒക്കെ ഒന്ന് ചെയ്യാമോ.....  ഹോ...  ഈ വേദന എന്നെ കൊണ്ടേ പോകു...... " ആർക്കും ഒരു ചേതവും വരാതെ രീതിയിൽ ഞാൻ പറഞ്ഞൊപ്പിച്ചു. " ആഹാ.   ഇപ്പോ അങ്ങനെ ആയോ ....  എന്ന വാ ദേവു....  എന്റെ കൈ കയച്ചിട്ടു വയ്യ.... " ഏടത്തിയുടെ അനുവാദം കിട്ടേണ്ട താമസം.  ദേവു ചാടി എന്റെ മുന്നിലേക്കിരുന്നു.... " ദേ ഞാൻ ചെയ്യ്തത് പോലെ ചെയ്താൽ മതി...  ഞാൻ ഇപ്പോൾ വരാ.... " എന്നെയും എന്റെ കാലും ദേവുവിനെ ഏൽപ്പിച്ചു ഏടത്തി അടുക്കളയിലേക്കു നടന്നു .  പുറത്തെ ബാത്റൂമിലേക്ക് ആണെന്ന് തോന്നുന്നു ..
" ഞാൻ വരുമ്പോളേക്കും ആ പെണ്ണിനെ വല്ലതും പറഞ്ഞു കരയിച്ചാൽ എന്റെ സ്വഭാവം മാറും കേട്ടോ നന്ദു...... " പോകുന്നതിനു  മുൻപ് ഒരു താക്കിത് കൂടി തന്നിട്ടാണവർ പോയത് .... " ദേവു ......  " വിളിച്ചത് മാത്രമേ ഓര്മയുള്ളു....  പിന്നെ

💬 Comments

View all comments