0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.2K
ഉടനെ വരും എന്നു എന്റെ മനസ് പറയുന്നുണ്ട് നന്ദുവേട്ട..... അച്ഛനില്ലെങ്കിലും ഞാൻ ഇവിടെ ഹാപ്പി ആണ്..  അമ്മയുണ്ട് ചേച്ചിയുണ്ട്....  പിന്നെ ഇപ്പൊ നന്ദുവേട്ടനും ഉണ്ടല്ലോ..... " ഈറനണിയൻ വെമ്പുന്ന മിഴികളിൽ കുസൃതി നിറച്ചു അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.  എന്റെ മുഖഭാവത്തിൽ നിന്നും അവളെന്റെ മനസ്സ്
വായിച്ചിരിക്കുന്നു. പറയാൻ വാക്കുകളില്ലയിരുന്നു.  എന്റെ ആശ്വാസത്തിന് വേണ്ടി മാത്രം ആണവൾ അത്രയും പറഞ്ഞത്..  ആ സ്നേഹത്തിന് മുന്നിൽ എന്തു പറഞ്ഞാലും മതിയാവില്ല.ഉള്ളിൽ അച്ഛന്റെ വേർപാട് അവളെ തളർത്തുമ്പോഴും അവൾ എന്റെ മുന്നിൽ ചിരിച്ചപ്പോൾ തകർന്നത് എന്റെ മനസ്സാണ്.. .  ഒരു മറുപടി എന്നവണ്ണം ഞാൻ അവളുടെ കവിളിൽ ഞാനെന്റെ വലത്തേ കൈ ചേർത്തു വച്ചു..  അത് സ്വീകരിച്ചു എന്ന മട്ടിൽ  അവളാ കൈ പത്തിയിൽ മുഖം ചേർത്തു വച്ചു കണ്ണുകളടച്ചു എന്റെ സ്പർശം ആസ്വദിക്കുന്നുണ്ടായിരുന്നു.  അവളുടെ  മുഖത്തെ കണ്ണുനീർ കൈ കൊണ്ട് തുടച്ചു നീക്കുമ്പോൾ അച്ഛന്റെ ഓർമ്മകളിൽ ഇനിയും ഈ മിഴികളിൽ നിറയൻ ഇടവരുത്തരുതെന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു........ *****==***===**====*******====** രാവിലെ പതിവില്ലാതെ മേശപ്പുറത്തു ചായ ഗ്ലാസ്‌ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടുകൊണ്ടാണ് കട്ടിലിൽ നിന്നും എഴുന്നേൽക്കുന്നത്. അല്പം ആറി തുടങ്ങിയിരുന്ന ചായ ഒറ്റ വലിക്കു കുടിച്ചു പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞു ഇറങ്ങുമ്പോൾ മുറി എല്ലാം വൃത്തിയായി കിടക്കുന്നു.   മുറിക്കു വല്ലാത്തൊരു ആകർഷണത  എനിക്ക് തോന്നി.  ഏടത്തിയും അമ്മയും ഒന്നും  ഏതായാലും ഈ മുറിയിലേക്ക് തിരിഞ്ഞു പോലും നോക്കാറില്ല .  സ്വന്തം മുറി സ്വമേധയാ സ്വയം വൃത്തിയായി സൂക്ഷിക്കുക അതാണവരുടെ മുദ്രാവാക്യം. ! അപ്പോൾ പിന്നെ ആരാണ് എന്ന് കൂടുതൽ ആലോചിക്കേണ്ടി

💬 Comments

View all comments