0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.2K
പിടിച്ച വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി.  അച്ഛനിനി ഇല്ല എന്നാ സത്യം അവരും അറിഞ്ഞിരിക്കുന്നു എന്ന്.  ജാനമ്മ എല്ലാം പറഞ്ഞിരിക്കാം.  ദയനീയ ഭാവത്തിൽ ഞാനവരെ നോക്കി.  എന്റെ കണ്ണുകൾ അവരോട് മാപ്പപേക്ഷിക്കുകയായിരുന്നു.
" നീ ഉള്ളിലൊതുക്കിയ രഹസ്യം അതങ്ങനെ തന്നെ ഇരുന്നോട്ടെ...  ആരറിയരുതെന്നു ആഗ്രഹിച്ചോ അവളറിയാതെ.... " എന്റെ കണ്ണിലൂടെ ഒഴുകി ഇറങ്ങിയ ദയനീയതയുടെ നീർക്കങ്ങൾ അവർ കൈകൾ എത്തിച്ചു ഒപ്പിയെടുത്തു.  എന്റെ മനസ്സറിഞ്ഞ അമ്മയ്ക്കും എന്റെ ഈ പൊന്നേടതിക്കും എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നു തോന്നി. എല്ലാം പര്യവസാനിക്കാൻ പോകുന്നു.  എന്റെ ദേവുവിന്റെ സങ്കടങ്ങൾക്ക് അറുതി വരാൻ പോകുന്നു.  എല്ലാവരുടെയും സമ്മതത്തോടെ അനുഗ്രഹത്തോടെ ഞാനും എന്റെ ദേവുവും പുതിയ ജീവിതത്തിലേക്ക് താമസിക്കാതെ കാലടികൾ എടുത്തു വക്കാൻ പോകുന്നു.  സന്തോഷവും ഒപ്പം സങ്കടവും ഒരുമിച്ചനുഭവിച്ച നിമിഷങ്ങൾ.  ഏടത്തിയുടെ കൈകൾ എന്റെ കൈകൾക്കുള്ളിൽ ചേർത്തു പിടിച്ചു ഞാൻ കരഞ്ഞു തീർത്ത നിമിഷങ്ങൾ... അമ്മയെ മാത്രം കണ്ടില്ല ഞാൻ.  കാണാൻ കഴിഞ്ഞില്ല.  എല്ലാം ഒളിപ്പിച്ചു വച്ചു സ്വയം നീറി പുകയാൻ തീരുമാനിച്ച എന്റെ കള്ളങ്ങൾ കണ്ടുപിടിച്ച അമ്മയുടെ മുന്നിൽ പോയി നിൽക്കാൻ മനസ്സനുവദിച്ചില്ല. ===*===*====*====*== രാവിലെ കണ്ട ഉന്മേഷമോ സന്തോഷമോ ഒന്നും പിന്നീട് അങ്ങോട്ട്‌ ദേവുവിൽ കണ്ടില്ല.  കടൽ തിരമാലകലെണ്ണി തിട്ടപ്പെടുത്തുകയാണവളെന്നു തോന്നി.. " നന്ദുവേട്ട.... എല്ലാരേം വിട്ടു പോവുകയാണോ  നമ്മൾ .... അമ്മയെയും ചേച്ചിയെയും ഒക്കെ...?  " ഏറെ നേരത്തെ മൗനത്തിനൊടുവിൽ അവളിൽ നിന്നുയർന്ന ചോദ്യത്തിനെന്റെ പക്കൽ ഉത്തരമുണ്ടായിരുന്നില്ല. " എന്റെ ഒപ്പം വരാൻ മടിയാണോ നിനക്ക്.... " " നന്ദുവേട്ടന്റെ കൂടെ ഏത് നരകത്തേക്കാണെങ്കിലും ഞാൻ വരും.. 

💬 Comments

View all comments