ദേവനന്ദ [വില്ലി]
📝 Ongoing
👁 400490 views ❤ 1761 likes 💬 50 comments
ദേവനന്ദ
Devanandha | Author : Villi
" ഇനി ഇപ്പൊ ഞാൻ എന്ത് ചെയ്യും ഹരി ..?. "
" ഇനി എന്ത് ചെയ്യാൻ. കെട്ടും കഴിഞ്ഞു പെണ്ണ് നിന്റെ വീട്ടിലും വന്നു. നിന്റെ അമ്മയും ചേച്ചിയും ഒക്കെ അവളെ നിന്റെ ഭാര്യ ആയിട്ട് അംഗീകരിക്കുകയും ചെയ്തു. ഇനി ഇതിൽ എന്ത് ചെയ്യാൻ ? "
" അതല്ല കോപ്പേ. ഞാൻ എങ്ങനെ അവളെ..... ഒരു ഭാര്യ ആയിട്ട്... അതും ഒരു പരിചയവും ഇല്ലാത്ത ഒരുത്തിയെ ... അതും അത്തരക്കാരിയായ ഒരുത്തിയെ... "
" ഹേ അവളെ കണ്ടിട് എനിക്ക് തോന്നുന്നില്ല അളൊരു പിഴ ആണെന്ന്. അതൊരു പാവം പെണ്ണായിട്ടാ എനിക്ക് തോന്നുന്നേ.... "
" ഈ കോളേജ് പിള്ളേർ ഫീസ് അടക്കാനും മറ്റും ഒക്കെ ഇത്തരത്തിൽ ഉള്ള പണിക് ഇറങ്ങാർ ഉണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. ബാംഗ്ലൂർ പോലുള്ള വലിയ സിറ്റികളിൽ. പക്ഷെ അതൊക്കെ നമ്മുടെ ഈ നാട്ടിലും അതും നമ്മുടെ കോളേജിലെ ഒരു കുട്ടി..... ശേ.. അങ്ങനെ ഒക്കെ ഉണ്ടാകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല... "
"' നീ വെറുതെ എഴുതാപ്പുറം വായിക്കല്ലേ. നീ അവളോട് ഒന്ന് പോയി സംസാരിക്കു. ചിലപ്പോ നീ കരുതുന്ന പോലെ ഒന്നും ആകില്ല സത്യം.. "
" ഇനി എന്ത് ചോദിക്കാനാ അവളെ കാണുമ്പോ തന്നെ എനിക്ക് എന്തോ വെറുപ്പാ....
ഇതിപ്പോ വീട്ടുകാർ അറിഞ്ഞു പോയി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഇല്ലേ വരുന്ന വഴിയിലെവിടെ എങ്കിലും ഇറക്കി വിട്ടേനെ പുല്ലിനെ...... "
" നിന്റെ 'അമ്മ എന്ത് പറഞ്ഞു... "
" നിന്നിൽ നിന്നു
💬 Comments
View all comments