0%
Chapter 1

ദേവനന്ദ [വില്ലി]

Author : വില്ലി | Read All Parts | 👁 177 |

ദേവനന്ദ

Devanandha | Author : Villi

" ഇനി ഇപ്പൊ ഞാൻ എന്ത് ചെയ്യും ഹരി ..?. "

" ഇനി എന്ത് ചെയ്യാൻ.  കെട്ടും കഴിഞ്ഞു പെണ്ണ് നിന്റെ വീട്ടിലും വന്നു.  നിന്റെ അമ്മയും ചേച്ചിയും ഒക്കെ അവളെ നിന്റെ ഭാര്യ ആയിട്ട് അംഗീകരിക്കുകയും ചെയ്തു.  ഇനി ഇതിൽ എന്ത്  ചെയ്യാൻ ? "

" അതല്ല കോപ്പേ.  ഞാൻ എങ്ങനെ അവളെ.....  ഒരു ഭാര്യ ആയിട്ട്...  അതും ഒരു പരിചയവും ഇല്ലാത്ത ഒരുത്തിയെ ...  അതും അത്തരക്കാരിയായ ഒരുത്തിയെ... "

" ഹേ അവളെ കണ്ടിട് എനിക്ക് തോന്നുന്നില്ല അളൊരു പിഴ ആണെന്ന്.  അതൊരു പാവം പെണ്ണായിട്ടാ എനിക്ക് തോന്നുന്നേ.... "

" ഈ കോളേജ് പിള്ളേർ ഫീസ് അടക്കാനും മറ്റും   ഒക്കെ ഇത്തരത്തിൽ ഉള്ള പണിക് ഇറങ്ങാർ ഉണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. ബാംഗ്ലൂർ പോലുള്ള വലിയ സിറ്റികളിൽ.  പക്ഷെ അതൊക്കെ നമ്മുടെ ഈ നാട്ടിലും അതും നമ്മുടെ കോളേജിലെ ഒരു കുട്ടി..... ശേ..  അങ്ങനെ ഒക്കെ ഉണ്ടാകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല... "

"' നീ വെറുതെ എഴുതാപ്പുറം വായിക്കല്ലേ.  നീ അവളോട് ഒന്ന് പോയി സംസാരിക്കു. ചിലപ്പോ നീ കരുതുന്ന പോലെ ഒന്നും ആകില്ല സത്യം.. "

" ഇനി എന്ത് ചോദിക്കാനാ അവളെ കാണുമ്പോ തന്നെ എനിക്ക് എന്തോ വെറുപ്പാ....

💬 Comments

View all comments