0%

Chapter Title : ദേവരാഗം 1 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 485

ഉത്സവത്തിന്‌ ചെല്ലാന്‍ അവള് പറയുന്നത്...

വീട്ടിലേയ്ക്ക് ഞാന്‍ ചെല്ലാത്തത്തില്‍ അമ്മയും മുത്തും ഒക്കെ വിളിച്ച് പരാതി പറയുന്നുണ്ടായിരുന്നു... എല്ലാവരെയും കാണാന്‍ എനിക്കും കൊതിയായി തുടങ്ങിയിരുന്നു.. അങ്ങനെയാണ് ഈ യാത്ര...

ട്രെയിനില്‍ ഹെഡ്സെറ്റ് വച്ച് പാട്ടും കേട്ടിരുന്ന ഞാന്‍ ചെറുതായി ഒന്ന് മയങ്ങി... എന്റെ സ്റ്റേഷന്‍ എത്താറായപ്പോഴാണ് ഞാന്‍ കണ്ണ്‍ തുറന്നത്.. ഒന്ന്‍ മൂത്രിയ്ക്കാന്‍ പോയി വന്നപ്പോഴേയ്ക്കും സ്റ്റേഷന്‍ എത്തി.. വരുന്ന കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല... എന്തിന് ആദിയോട് പോലും പറഞ്ഞില്ല... എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് ആകട്ടെ എന്ന് കരുതി... അതുകൊണ്ട് സ്റ്റേഷനില്‍ നിന്ന് ബസ്സിനു വേണം വീട്ടിലേയ്ക്ക് പോകാന്‍...

സ്റ്റേഷനില്‍ നിന്നിറങ്ങി ഞാന്‍ പതുക്കെ ബസ്സ്റ്റാന്റിലെയ്ക്ക് നടന്നു. നാട്ടിലേയ്ക്ക് മുക്കാല്‍ മണികൂര്‍ ബസ് യാത്രയുണ്ട്.. നാളെ രണ്ടാം ശനിയായത്കൊണ്ട്  ബസ്സിലൊക്കെ നല്ല തിരക്കുണ്ടായിരുന്നു. ബസ്സിറങ്ങിയാലും വീട്ടിലേയ്ക്ക് പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമുണ്ട്... കവലയില്‍ ഓട്ടോ കിടപ്പുണ്ടായിരുന്നു എങ്കിലും ഞാന്‍ നടക്കാന്‍ തീരുമാനിച്ചു.. നാട്ടില്‍ വന്നിട്ട് കുറച്ചായില്ലേ.. എന്റെ നാടിന്‍റെ മണവും നിറവും ആസ്വദിച്ചുള്ള സായാഹ്ന സവാരി ഒരു പ്രത്യേക സുഖമാണ്.. ശീപോതിക്കാവിന്റെ അടുത്തൂടെ പാടം കടന്നു പോയാല്‍ വേഗം വീട്ടിലെത്താം... കാവിനടുത്തെത്തിയപ്പോള്‍ ഒരു നിമിഷം ഞാന്‍ കണ്ണടച്ച് പ്രാര്‍ഥിച്ചു...

ദേവീ കാത്തു രക്ഷിക്കണേ.....

ആലിലകള്‍ ഇളക്കി വന്ന മാരുതന്‍ കാവിലെ കല്‍വിളക്കിന്‍റെ നെയ്ത്തിരി ഗന്ധവും പേറി എന്നെ തഴുകി കടന്നു പോയി.. അതിന്റെ കുളിര്‍മ്മയില്‍ ലയിച്ച് കുറച്ച് നേരം കൂടി ഞാനവിടെ നിന്നു..

കാവിനടുത്ത് നിന്ന് നോക്കിയാല്‍ തന്നെ ശ്രീമംഗലം കാണാം... ഒന്നര ഏക്കറില്‍ രണ്ടു നിലകളിലായി നിറഞ്ഞു നില്‍ക്കുന്ന ശ്രീമംഗലം ബംഗ്ലാവ്... സത്യത്തില്‍ ശ്രീമംഗലം എന്ന ഞങ്ങളുടെ പഴയ തറവാട് ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ കിഴക്ക്മാറിയാണ്‌.. പഴയ നാലുകെട്ട്.. അവിടെ ഇപ്പോള്‍ അച്ഛന്റെ ഏറ്റവും ഇളയ അനിയന്‍ സേതുമാധവന്‍ ചെറിയച്ചനും കുടുംബവുമാണ് താമസം.. ഇപ്പോള്‍ പക്ഷെ ശ്രീമംഗലം എന്ന്‍ അറിയപ്പെടുന്നത് ഞങ്ങളുടെ വീടാണു..

കാവിന്റെ അതിലെ വരുമ്പോള്‍ വീടിന്റെ പുറക് വശത്താണ് എത്തുക.. ആ ഭാഗത്ത് പാടത്ത്  നിന്നും നടകേറി വരുമ്പോള്‍ ഒരു ചെറിയ ഗെയിറ്റ് ഉണ്ട്... ഗെയിറ്റിന്റെ അടുത്ത് ചെടികള്‍ക്ക് വെള്ളം നനച്ചുകൊണ്ട്

💬 Comments

View all comments