Chapter Title : ദേവരാഗം 1 [ദേവന്‍]
ആകെ വട്ടായി... കുറച്ചു ദിവസം അവള്‍ വിളിച്ചിട്ട് ഞാന്‍ ഫോണ്‍ എടുത്തില്ല... അങ്ങനെയിരിക്കുമ്പോള്‍ ചൊവ്വാഴ്ച്ച വൈകിട്ടു എനിക്ക് പരിചയമില്ലാത്ത ഒരു നമ്പരില്‍ നിന്ന്‍ കോള്‍ വരുന്നത്.. ആരാണെന്ന്‍ അറിയാന്‍ ഞാന്‍ കോള്‍ എടുത്തപ്പോള്‍ ആദി ആയിരുന്നു... അവള്‍ എന്നോട് സോറി പറഞ്ഞു കുറേ കരഞ്ഞു.. അവളുടെ കരച്ചില്‍ കേട്ടപ്പോള്‍ എനിക്ക് സഹിച്ചില്ല... ഞാനവളെ സമാധാനിപ്പിച്ചു.. അപ്പോഴാണ് ഉത്സവത്തിന് ചെല്ലാന്‍ അവള് പറയുന്നത്...
വീട്ടിലേയ്ക്ക് ഞാന്‍ ചെല്ലാത്തത്തില്‍ അമ്മയും മുത്തും ഒക്കെ വിളിച്ച് പരാതി പറയുന്നുണ്ടായിരുന്നു... എല്ലാവരെയും കാണാന്‍ എനിക്കും കൊതിയായി തുടങ്ങിയിരുന്നു.. അങ്ങനെയാണ് ഈ യാത്ര...
ട്രെയിനില്‍ ഹെഡ്സെറ്റ് വച്ച് പാട്ടും കേട്ടിരുന്ന ഞാന്‍ ചെറുതായി ഒന്ന് മയങ്ങി... എന്റെ സ്റ്റേഷന്‍ എത്താറായപ്പോഴാണ് ഞാന്‍ കണ്ണ്‍ തുറന്നത്.. ഒന്ന്‍ മൂത്രിയ്ക്കാന്‍ പോയി വന്നപ്പോഴേയ്ക്കും സ്റ്റേഷന്‍ എത്തി.. വരുന്ന കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല... എന്തിന് ആദിയോട് പോലും പറഞ്ഞില്ല... എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് ആകട്ടെ എന്ന് കരുതി... അതുകൊണ്ട് സ്റ്റേഷനില്‍ നിന്ന് ബസ്സിനു വേണം വീട്ടിലേയ്ക്ക് പോകാന്‍...
സ്റ്റേഷനില്‍ നിന്നിറങ്ങി ഞാന്‍ പതുക്കെ ബസ്സ്റ്റാന്റിലെയ്ക്ക് നടന്നു. നാട്ടിലേയ്ക്ക് മുക്കാല്‍ മണികൂര്‍ ബസ് യാത്രയുണ്ട്.. നാളെ രണ്ടാം ശനിയായത്കൊണ്ട് ബസ്സിലൊക്കെ നല്ല തിരക്കുണ്ടായിരുന്നു. ബസ്സിറങ്ങിയാലും വീട്ടിലേയ്ക്ക് പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമുണ്ട്... കവലയില്‍ ഓട്ടോ കിടപ്പുണ്ടായിരുന്നു എങ്കിലും ഞാന്‍ നടക്കാന്‍ തീരുമാനിച്ചു.. നാട്ടില്‍ വന്നിട്ട് കുറച്ചായില്ലേ.. എന്റെ നാടിന്‍റെ മണവും നിറവും ആസ്വദിച്ചുള്ള സായാഹ്ന സവാരി ഒരു പ്രത്യേക സുഖമാണ്.. ശീപോതിക്കാവിന്റെ അടുത്തൂടെ പാടം കടന്നു പോയാല്‍ വേഗം വീട്ടിലെത്താം... കാവിനടുത്തെത്തിയപ്പോള്‍ ഒരു നിമിഷം ഞാന്‍ കണ്ണടച്ച് പ്രാര്‍ഥിച്ചു...
💬 Comments
View all comments