Chapter Title : ദേവരാഗം 1 [ദേവന്‍]
അമ്മ നിന്നെ കൊന്നോളും... പുള്ളി പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു..
സമയം ആറു കഴിഞ്ഞു... അമ്മയും ചെറിയമ്മയും പിള്ളേരും എല്ലാം വന്നു കാണും എന്ന്‍ എനിക്കറിയാമായിരുന്നു...
അമ്മ ടൌണിലെ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫിസിക്സ് വിഭാഗം എച്ച്.ഓ.ഡി.യാണ്.. ചെറിയമ്മ അതെ കോളേജിലെ പി.ആര്‍.ഓ.യും ശ്രീമംഗലം ഗ്രൂപ്പിന് ഷെയറുള്ള കോളേജാണ് അത്... എന്റെ അനിയത്തി ദിവ്യ അമ്മയുടെ കോളേജില്‍ നിന്നും ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്നു.. അതെ സ്കൂളില്‍ തന്നെയാണ് എന്റെ അനിയന്‍ ദീപുവും, ചെറിയച്ഛന്റെ മക്കളും പഠിക്കുന്നത്.. ദീപു ഒന്‍പതിലും... ചെറിയച്ഛന്റെ മൂത്ത മകള്‍ സംഗീത പ്ലസ് വണ്ണിലും, അവളുടെ ഇളയ കുട്ടികള്‍ സച്ചിനും ശ്രാവണും ഏഴിലും.. അവര്‍ ഇരട്ടകളാണ്..
ഞാന്‍ മുന്‍വശത്ത് കൂടിയാണ് അകത്ത് കയറിയത് .. ശബ്ദമുണ്ടാക്കാതെ ബാഗ് ഹാളിലെ സോഫയില്‍ വച്ചിട്ട് അടുക്കളയിലേയ്ക്ക് ചെന്നപ്പോള്‍ അമ്മ ചപ്പാത്തി ചൂടാക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു.. ഒരു പച്ച സാരിയാണ് വേഷം.. അഴിച്ചിട്ട മുടിയില്‍ നനവ് കാണാം.. കുളികഴിഞ്ഞ് നിക്കുകയാണ് എന്ന്‍ വ്യക്തം.. ചെറിയമ്മയെ അവിടെ കണ്ടില്ല.. ഞാന്‍ പതുക്കെ അമ്മയുടെ പുറകിലൂടെ ചെന്ന്‍ പതുക്കെ കെട്ടിപ്പിടിച്ചു..
ആ വന്നോ അമ്മേടെ ദേവൂട്ടന്‍... അമ്മ ഞെട്ടും എന്ന് വിചാരിച്ച ഞാന്‍ മണ്ടനായി..
എങ്ങനെ മനസ്സിലായി ഞാനാന്ന്‍...
എടാ പൊട്ടാ.. നീയല്ലാതെ വേറെ ആരാ എന്നെ ഇങ്ങനെ പരസ്യാമായി കെട്ടിപ്പിടിക്കാറുള്ളത്...
ഓ.. അങ്ങനെ... ഞാന്‍ അമ്മയുടെ വലത് തോളില്‍ മുഖമമര്‍ത്തി പറഞ്ഞു... ആറടിയ്ക്ക് അടുത്ത് പൊക്കമുള്ള എന്റെ കഴുത്തിനു താഴെയേ അമ്മയ്ക്ക് പോക്കമുള്ളൂ. അതുകൊണ്ട്.. നടു വളച്ചാണ് ഞാന്‍ നിന്നിരുന്നത്...
നിനക്ക് എന്നെ കാണണം എന്ന്‍
💬 Comments
View all comments