Chapter Title : ദേവരാഗം 1 [ദേവന്‍]
ഇപ്പോഴല്ലേ തോന്നിയുള്ളൂ... നീ എന്നോട് സ്നേഹം കൂടാന്‍ വരണ്ട.. അമ്മ പതുക്കെ വിതുമ്പിക്കൊണ്ടാണ് അങ്ങനെ പറഞ്ഞത്.. 8 മാസത്തോളം മകനെ കാണാതിരുന്ന അമ്മയുടെ പരിദേവനം..
അറിയാതെ എന്റെയും കണ്ണ്‍ നിറഞ്ഞു... ഞാന്‍ അമ്മയുടെ കവിളില്‍ പതുക്കെ ഉമ്മവച്ചു.. അത് മതി എന്റെ പാവം അമ്മയുടെ മനസ്സ് നിറയാന്‍... കോളേജിലും വീട്ടിലും ഒക്കെ പിള്ളേരെ പേടിപ്പിച്ചു നിറുത്തുന്ന അമ്മ പക്ഷെ എന്റെ മുന്‍പില്‍ മാത്രം സ്നേഹ സാഗരമാണ്.. എന്നെ അത്രയ്ക്കിഷടമാണ് അമ്മയ്ക്ക്..
തൂക്കു ചന്തിയ്ക്ക് നല്ല ഒരടി കിട്ടിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.. തിരിഞ്ഞു നോക്കിയപ്പോള്‍ ചെറിയമ്മയാണ്.. നീ എവിടെ ആയിരുന്നെടാ ഇത്രേം കാലം .. തിരിഞ്ഞു നിന്ന എന്റെ കൈയ്ക്ക് ഒരടികൂടി തന്നിട്ടാണ് ചെറിയമ്മ ചോദിച്ചത്...
അതിനു ഞാനിങ്ങ് വന്നില്ലേ എന്റെ ചുന്ദരീ... ഞാന്‍ ചെറിയമ്മയുടെ നീണ്ട മൂക്കില്‍ പിടിച്ച് ആട്ടിയിട്ട് ചോദിച്ചു...
പോടാ ചെക്കാ.. ഇവിടെ ഉള്ളൊരു എന്തോരം തീ തിന്നെന്ന്‍ നിനക്ക് അറിയാന്‍ പാടില്ല.. അത് പറയുമ്പോള്‍ ചെറിയമ്മയുടെ കണ്ണിലും നനവ് പടര്‍ന്നു..
പോട്ടന്നേ... ഞാന്‍ ചെറിയമ്മയെ കെട്ടിപ്പിടിച്ച് കവിളില്‍ എന്റെ കവിള്‍ അമര്‍ത്തിക്കൊണ്ട് പറഞ്ഞപ്പോള്‍ അമ്മ എന്നെ പുറകില്‍ നിന്നും പുണര്‍ന്ന്‍ എന്റെ പുറത്ത് മുഖം ചേര്‍ത്തു ... ആ രണ്ട് അമ്മമാര്‍ക്കിടയില്‍ ഞാന്‍ സാന്‍വിച്ചായി...
മോനൂട്ടന്‍ പോയേന് നീയും കൂടെ ഇങ്ങോട്ട് വരാതിരുന്നാ ഞങ്ങക്കാരാടാ ഉള്ളേ... അമ്മ പതുക്കെ വിതുമ്പി...
ഈ സ്നേഹം കളഞ്ഞിട്ട് വല്ല നാട്ടിലും പോയിക്കിടക്കുന്ന എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നിപ്പോയി...
മോന്‍ പോയി കുളിച്ച് ഈ മുഷിഞ്ഞതൊക്കെ മാറിയിട്ട് വാ ഞാന്‍ ചായ എടുക്കാം.. കുറച്ചു സമയം
💬 Comments
View all comments