0%

Chapter Title : ദേവരാഗം 1 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1.3K

അങ്ങനെ നിന്നിട്ട് ചെറിയമ്മ എന്റെ പിടിവിടുവിച്ച്കൊണ്ട് പറഞ്ഞു... അമ്മ ആപ്പോഴും എന്നെ ചുറ്റിപ്പിടിച്ച് നില്‍ക്കുവാരുന്നു.. ഇനി ഞാന്‍ അമ്മയെ വിട്ട് പോകാതിരിക്കാന്‍ എന്നപോലെ.. പിന്നെ അമ്മയും പതുക്കെ എന്നെ വിട്ടു പിന്നെ എന്നെ തിരിച്ചു നിര്‍ത്തി എന്റെ മുഖം പിടിച്ചു നെറ്റിയില്‍ ചുമ്പിച്ച് വിട്ടിട്ട്  പതുക്കെ സാരിത്തലപ്പ് കൊണ്ട് കണ്ണ് തുടച്ചു..

മോന്‍ ചെല്ല് ആ പിള്ളേര് നിന്നെ കാണാതെ ആകെ വിഷമിച്ച് ഇരിക്കുകയാ.. നീ അവരെ ഒന്ന്‍ സമാധാനിപ്പിക്ക്..

ശരിയമ്മേ..

അതും പറഞ്ഞു ഞാന്‍ ഹാളിലേയ്ക്ക് ബാഗെടുക്കനായി നടക്കുമ്പോ ചെറിയമ്മ പുറകില്‍ നിന്ന് വിളിച്ചു പറഞ്ഞു..

ഡാ.. കുളിക്കുമ്പോ ആ താടീം കു‌ടി വടിച്ചേരേ...

പാവം.. ഞാന്‍ കെട്ടിപ്പിടിച്ചപ്പോ താടി കുത്തിക്കൊണ്ട് കാണും.. ബാഗെടുത്ത് ഞാന്‍ മുകളിലേയ്ക്ക് ചെല്ലുമ്പോള്‍  കുട്ടികളെല്ലാം മുകളിലെ സ്റ്റഡി റൂമിലിരുന്ന പഠിക്കുകയായിരുന്നു.. ഫെബ്രുവരി മാസമല്ലേ പരീക്ഷയൊക്കെ തുടങ്ങാറായിക്കാണും... എന്റെ കാല്‍പ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയ മുത്താണ് എന്നെ ആദ്യം കണ്ടത്..

ദേവേട്ടാ.......

കരഞ്ഞു വിളിച്ചുകൊണ്ട് ഓടി വന്നു അവള്‍ എന്റെ നെഞ്ചിലേയ്ക്ക് വീണു... പുറകെവന്ന  മാളുവും അങ്ങനെ തന്നെ (മാളു എന്നത് സംഗീതയുടെ വിളിപ്പേരാണ് ) രണ്ടും എന്റെ നെഞ്ചില്‍ ഒട്ടി നിന്ന് കരഞ്ഞപ്പോള്‍ ദീപുവും സച്ചിയും ശ്രീക്കുട്ടനും എന്റെ ചുറ്റും വന്നു എന്നെ പുണര്‍ന്നു.. അഞ്ച് കൂടപ്പിറപ്പുകളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാന്‍ കുഴങ്ങി... എന്നാല്‍ എന്റെ കണ്ണ്‍ നിറയുന്നത് എത്ര ശ്രമിച്ചിട്ടും എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.. ഞാന്‍ അവരുടെ വല്യെട്ടനല്ലേ... ഞാന്‍ കരയാന്‍ പാടുണ്ടോ.. അതുകൊണ്ട് ഞാന്‍ പതുക്കെ കണ്ണ്‍ തുടച്ചു..  കുറച്ച്  നേരത്തെ തേങ്ങല്‍ ഒന്നടങ്ങിയപ്പോള്‍ ഓരോരുത്തരായി

💬 Comments

View all comments