Chapter Title : ദേവരാഗം 1 [ദേവന്‍]
പതുക്കെ എന്നെ വിട്ടു.. പിന്നെ പരാതി പറച്ചിലായി.. ഞാന്‍ അവര്‍ക്കായി കൊണ്ടുവന്ന ചോക്ലെട്സ് എല്ലാവര്‍ക്കും കൊടുത്ത് ഓരോ ഉമ്മയും കൊടുത്ത്, പതുക്കെ അവരെ പഠിക്കാന്‍ വിട്ടിട്ട് ഞാന്‍ എന്റെ മുറിയിലേയ്ക്ക് പോന്നു..
എന്റെ പുറകെ മുത്തും വന്നു.. ഞാന്‍ കുളിക്കാന്‍ കയറിയപ്പോള്‍ എനിക്കിടാന്‍ ഉള്ള ട്രാക്ക് പാന്റും ബനിയനും എടുത്ത് കട്ടിലില്‍ വച്ചിട്ടാണ് അവള്‍ പിന്നെ പഠിക്കാന്‍ പോയത്..
എട്ടുമണിക്ക് അച്ഛനും ചെറിയച്ഛനും വന്നു... അവരുടെ വീതം വഴക്കും കിട്ടി.. പോരാത്തതിനു അച്ഛന്റെ വക അന്ത്യ ശാസനം..
ഇനി ചുരുങ്ങിയത് മാസത്തില്‍ ഒരിക്കലെങ്കിലും ഇങ്ങു വന്നേക്കണം നീയ്...
എല്ലാവര്ക്കും ഒപ്പം ഇരുന്നു അത്താഴവും കഴിച്ച് വര്‍ത്തമാനം പറച്ചിലും ഒക്കെ കഴിഞ്ഞു ഞാന്‍ എന്റെ മുറിയില്‍ വന്നു കിടന്നു... കട്ടിലിന്റെ അടുത്ത് ഇട്ടിട്ടുള്ള വലിയ ദിവാന്‍കോട്ടില്‍ ചാരിക്കിടന്നു മയങ്ങിത്തുടങ്ങിയ എന്റെ തലമുടിയില്‍ ആരോ തലോടുന്ന പോലെ തോന്നി കണ്ണ് തുറന്നപ്പോള്‍ ചെറിയമ്മയാണ്... എന്റെ അടുത്തിരുന്ന്‍ മുടിയിഴകളില്‍ തലോടിക്കൊണ്ട് ചെറിയമ്മ ചോദിച്ചു.. നീയെന്താ താടി വടിക്കാതിരുന്നത്...
ചുമ്മാ ഇപ്പൊ ഇതൊക്കെ ഒരു സ്റ്റൈല്‍ അല്ലെ..
പിന്നെ സ്റ്റൈല്‍... എന്നാലും നാന്നായിട്ടുണ്ട്.. പക്ഷെ ഇത്രേം വേണ്ട ഒന്ന് ട്രിം ചെയ്ത് ഒതുക്കി വക്കണം കേട്ടോ..
അതുപോട്ടെ.., മോനൂട്ടനെ ഓര്‍ത്തുള്ള വിഷമ കൊണ്ടാ നീ ഇത്രേം ദിവസം വരാതിരുന്നത് എന്നൊക്കെ എല്ലാവര്‍ക്കുമറിയാം... പക്ഷെ മോനൂട്ടന്‍ പോയത്തിന്റെ വിഷമത്തില്‍ ഇരിക്കുമ്പോ നീ കൂടെ ഇവിടെ ഇല്ലാതിരുന്നാലോ ദേവാ....
ഇനി നീ അങ്ങനെയൊന്നും ചെയ്യരുത്... നീ പോയേപ്പിന്നെ പിള്ളേര്‍ക്കൊന്നും ഒരു ഉഷാറുമില്ല... ഇന്നാ എല്ലാം ഒന്ന്‍ ചിരിച്ച് കണ്ടത്...
എനിക്കറിയാം ചെറിയമ്മേ പിന്നെ ഞാന്‍ വന്നാലും
💬 Comments
View all comments