Chapter Title : ദേവരാഗം 1 [ദേവന്‍]
ഇന്നത്തെപ്പോലെ എല്ലാരുടെം സങ്കടം പറച്ചില്‍ എന്റെ അടുത്താവും.... അതൊക്കെ ഓര്‍ത്താ ഞാന്‍ വരാതിരുന്നത്... ഇനി ഞാന്‍ എല്ലാ ആഴ്ചയും വന്നോളാം..
മോനൂട്ടന്‍ ഞാന്‍ വളര്‍ത്തിയ കൊച്ചാ എന്റെ സങ്കടം ഞാനാരോട് പറയും.. എനിക്കൊരു ധൈര്യം നീയല്ലേ.. ആ നീയും ഇങ്ങനെ തോടങ്ങിയാലോ..... അത് പറയുമ്പോ ചെറിയമ്മയുടെ തൊണ്ടയിടറി...
ഞാന്‍ ഒരു നനഞ്ഞ ചിരി ചിരിച്ചു.
ഇനി മോന്‍ കിടന്നോ... അതും പറഞ്ഞു എന്റെ നെറ്റിയില്‍ ഒരു ഉമ്മയും തന്നിട്ട് ചെറിയമ്മ പോകാന്‍ എഴുന്നേറ്റു.. വാതിലിന്റെ അടുത്തെത്തിയപ്പോ ഞാന്‍ പറഞ്ഞു..
ചെറിയമ്മേ ഞാന്‍ നാളെ അച്ചുമാമേടെ അടുത്ത് വരെ പോകും അവടെ ഉത്സവമല്ലേ..
ശരി ഡാ... ഞാന്‍ ചേച്ചിയോട് പറഞ്ഞേക്കാം... അതും പറഞ്ഞു ചെറിയമ്മ പോയി...
ഞാന്‍ കട്ടിലില്‍ കയറിക്കിടന്നു ... ആദിയെ ഒന്നു വിളിച്ചാലോ...വന്നകാര്യം അവളോട് പറഞ്ഞിട്ടില്ല..
അല്ലെങ്കില്‍ വേണ്ട... അവക്കൊരു സര്‍പ്രൈസ് ആയിക്കോട്ടെ... ഞാന്‍ എന്റെ പെണ്ണിനെ ഓര്‍ത്ത് കിടന്നുറങ്ങി...
(തുടരും)
💬 Comments
View all comments