Chapter Title : ദേവരാഗം 11 [ദേവന്‍]
ഇറങ്ങിയ അവന്‍ തീരുമാനം മാറ്റി ബസ്സിനു പോയത്... അതുപോലെ എങ്ങോട്ട് പോകണം എന്നൊരു തീരുമാനം എടുക്കാന്‍ കഴിയാത്തതുകൊണ്ടാവാം അവന്‍ ലോഡ്ജില്‍ മുറി എടുത്തത്... അവിടിരുന്ന് ആലോചിച്ചപ്പോള്‍ പോകേണ്ട സ്ഥല്ലത്തെക്കുറിച്ച് അവന് ഒരു ഐഡിയ കിട്ടിക്കാണും...”
എന്റെ മറുപടി കേട്ട് ഹമീം സര്‍ ആലോചനയിലാണ്ടു... അനുവിന്റെ മുഖത്തും ഒരത്ഭുതം പ്രകടമായിരുന്നു..
“...ശരിയാണ് ദേവാ... താന്‍ പറഞ്ഞ പോസിബിലിറ്റി തള്ളിക്കളയാന്‍ പറ്റില്ല... എന്തായാലും നമുക്ക് അന്വേഷിക്കാം..” അദ്ദേഹത്തിനു കൈകൊടുത്ത് എഴുന്നേറ്റ് ഞങ്ങള്‍ അവിടന്നു പോന്നു.
തിരിച്ചു കാറിലിരിക്കുമ്പോള്‍ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല... പലതും ആലോചിച്ച് ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് ഞാന്‍ രാവിലെ മാളു പറഞ്ഞ കാര്യം ഓര്‍ത്തത്... എന്നോട് വെറുപ്പ് മാത്രമുള്ള അനുവിനോട് ഇനി വിരുന്നിനു പോകുന്ന കാര്യം എങ്ങനാ പറയുന്നത്... ഡോറിലെ ഹാന്‍ഡ്‌റെസ്റ്റില്‍ കൈകുത്തി താടിയ്ക്ക് കൈയും കൊടുത്ത് അവള്‍ എന്തോ ആലോചനയിലാണ്... ഏ.സി.വെന്റില്‍ നിന്നുള്ള കാറ്റ് അവളുടെ മുഖത്തേയ്ക്ക് വീണു കിടക്കുന്ന മുടിയിഴകളില്‍ കുസൃതി കാണിക്കുന്നു... ആ മനോഹാരിതയില്‍ ഒരു നിമിഷം ഞാന്‍ ലയിച്ചിരുന്നു...
അഴകുള്ള ചക്കയില്‍ ചുളയില്ല എന്ന് പഴമക്കാര്‍ പറയുന്ന പോലെ ഇത്ര മനോഹരിയായ ഇവളുടെ സ്വഭാവമോ തനികൂതറ... ഹമീം സാറിനോട് ഇവള്‍ എന്തൊക്കെയാ എന്നെക്കുറിച്ച് പറഞ്ഞത്...
“...അനൂ...”
“...എന്നെ അനുപമ എന്ന് വിളിച്ചാല്‍ മതി... അല്ലെങ്കില്‍ വിളിക്കണമെന്നില്ല...” അവള്‍ കലിച്ചു... ഹോ... ഇവളോട് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണല്ലോ.
“...ഞാന്‍ നിന്നോട് സ്നേഹംകൂടാന്‍ വന്നതല്ല... മറ്റുള്ളവരുടെ കണ്ണില്‍ നമ്മള്‍ വിവാഹം കഴിഞ്ഞ പുതുമോടികളാണ്.... അതുകൊണ്ട് ബന്ധുക്കള്‍ പലരും നമ്മളെ അവരുടെ വീടുകളില്‍ വിരുന്നിനു ചെല്ലാന്‍ പറഞ്ഞു വിളിച്ചിട്ടുണ്ട്... ഇന്ന് രാജേശ്വരി അമ്മായിയുടെ വീട്ടില്‍ നമ്മള്‍
💬 Comments
View all comments