0%

Chapter Title : ദേവരാഗം 11 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1472

പോയത്.. അവര്‍ പോയിട്ട് വന്നപ്പോഴേക്കും അമ്മായിയുടെ വീട്ടില്‍ പോകാനുള്ള ഡ്രസ്സൊക്കെ ബാഗിലാക്കി ഞാന്‍ റെഡിയാക്കി വച്ചിരുന്നു... വൈകുന്നേരം ഞങ്ങള്‍ പുറപ്പെട്ടു... ഒരു റോസ് കളര്‍ ഡിസൈനര്‍ സാരിയായിരുന്നു അനുവിന്റെ വേഷം...

അനു കാറില്‍ കയറിയ പുറകെ അഞ്ചു എന്റെ അടുത്ത് വന്ന് ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞ് എന്നെ മാറ്റി നിര്‍ത്തി സംസാരിച്ചു..

“...ദേ... എന്റെ വീടുകാര്‍ക്ക് വേറെ നിവര്‍ത്തിയില്ലാതെയാ ചേച്ചിയെ നിങ്ങള്‍ക്ക് കെട്ടിച്ചു തന്നത്... നിങ്ങളുടെ തനിസ്വഭാവം അറിഞ്ഞ സ്ഥിതിക്ക് ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ല എന്നാ അവളുടെ തീരുമാനം... അതോണ്ട് അജുവേട്ടന്‍ തിരിച്ചു വന്നാലുടന്‍ നിങ്ങള്‍ അവള്‍ക്ക് ഡിവോഴ്സ് കൊടുക്കണം... എന്റെ ചേച്ചി ഒരു പാവമാ... ഞാനീപ്പറഞ്ഞതൊക്കെ മനസ്സീവച്ചോണ്ട് രാത്രി തനിച്ചു കിട്ടുമ്പോ അവളെ എന്തെങ്കിലും ചെയ്യാമെന്നുള്ള പൂതി മനസ്സിലുണ്ടെങ്കില്‍ അതിപ്പോഴേ കളഞ്ഞേരേ... അവളെ നിങ്ങളെന്തെങ്കിലും ചെയ്‌താല്‍...??” അര്‍ദ്ധോക്തിയില്‍ പറഞ്ഞു നിര്‍ത്തിയ അവള്‍ മറ്റുള്ളവര്‍ കാണും എന്നതിനാല്‍ എന്റെ മുന്‍പില്‍ ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നതെങ്കിലും.. അവളുടെ ശബ്ദത്തിലെ ഭീഷണി വ്യക്തമായിരുന്നു... അപ്പോ ആദി പറഞ്ഞകാര്യങ്ങള്‍ അനു ഇവളോടും പറഞ്ഞു..

ഇളം നീല ഫുള്‍സ്ലീവ് ഷര്‍ട്ടിന്റെ സ്ലീവ് മുട്ടിനു താഴെ വരെ മടക്കി വച്ച് കറുത്ത ജീന്‍സും ധരിച്ചിരുന്ന ഞാന്‍ അവളുടെ സംസാരത്തിനുള്ള മറുപടി കൈകെട്ടി നിന്നുകൊണ്ട് കടവാ വക്രിച്ചുകൊണ്ടുള്ള ഒരു ചിരിയില്‍ ഒതുക്കി.. എന്റെ ചിരിയും നോട്ടവും അവളെ ഒന്ന് ചൂളിച്ചു എന്ന് തോന്നി.. എന്റെ താടി വരെയേ അവള്‍ക്ക് പോക്കമുള്ളൂ... അതുകൊണ്ട് എന്റെ മുഖത്തേയ്ക്ക് തലയുയര്‍ത്തി നോക്കിയിരുന്ന അവള്‍ എന്റെ നോട്ടം നേരിടാനാവാതെ കണ്ണുകള്‍ മാറ്റി അനുവിന്റെ അടുത്ത് ചെന്ന് വിന്‍ഡോയിലൂടെ കുനിഞ്ഞു നോക്കിക്കൊണ്ട് എന്തോ പറഞ്ഞു...

ഞാന്‍ വേഗം ചെന്ന് ഡ്രൈവിംഗ് സീറ്റിലിരുന്നു കാര്‍ മുന്നോട്ട് എടുത്തു...

അമ്മായിയുടെ വീട്ടില്‍ ഞങ്ങള്‍ക്ക് നല്ല സ്വീകരണമാണ് കിട്ടിയത്... മക്കളൊക്കെ വിദേശത്ത് ആയിരുന്നതിനാല്‍ അമ്മാവനും അമ്മായിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ... അമ്മായി ഇടയ്ക്കൊന്നു വീണ് നടുഉളുക്കിയശേഷം വീട്ടുപണിക്ക് ഒരു തള്ളയെ നിര്‍ത്തിയിട്ടുണ്ട്... ഞങ്ങള്‍ ചെല്ലുമ്പോള്‍ അവര്‍ മൂന്നു പേരും വന്നു ഞങ്ങളെ സ്വീകരിച്ചു..

അമ്മാവന്‍ നല്ല കഴിപ്പാണ്.. അതുകൊണ്ട് എന്റെ പ്രിയ കൂട്ടുകാരന്‍ വിസ്കി രണ്ട് ഫുള്‍

💬 Comments

View all comments