0%

Chapter Title : ദേവരാഗം 11 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1471

കൈയും കൊടുത്ത് അവള്‍ എന്തോ ആലോചനയിലാണ്... ഏ.സി.വെന്റില്‍ നിന്നുള്ള കാറ്റ് അവളുടെ മുഖത്തേയ്ക്ക് വീണു കിടക്കുന്ന മുടിയിഴകളില്‍ കുസൃതി കാണിക്കുന്നു... ആ മനോഹാരിതയില്‍ ഒരു നിമിഷം ഞാന്‍ ലയിച്ചിരുന്നു...

അഴകുള്ള ചക്കയില്‍ ചുളയില്ല എന്ന് പഴമക്കാര്‍ പറയുന്ന പോലെ ഇത്ര മനോഹരിയായ ഇവളുടെ സ്വഭാവമോ തനികൂതറ... ഹമീം സാറിനോട് ഇവള്‍ എന്തൊക്കെയാ എന്നെക്കുറിച്ച് പറഞ്ഞത്...

“...അനൂ...”

“...എന്നെ അനുപമ എന്ന് വിളിച്ചാല്‍ മതി... അല്ലെങ്കില്‍ വിളിക്കണമെന്നില്ല...” അവള്‍ കലിച്ചു... ഹോ... ഇവളോട്‌ ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണല്ലോ.

“...ഞാന്‍ നിന്നോട് സ്നേഹംകൂടാന്‍ വന്നതല്ല... മറ്റുള്ളവരുടെ കണ്ണില്‍ നമ്മള്‍ വിവാഹം കഴിഞ്ഞ പുതുമോടികളാണ്.... അതുകൊണ്ട് ബന്ധുക്കള്‍ പലരും നമ്മളെ അവരുടെ വീടുകളില്‍ വിരുന്നിനു ചെല്ലാന്‍ പറഞ്ഞു വിളിച്ചിട്ടുണ്ട്... ഇന്ന് രാജേശ്വരി അമ്മായിയുടെ വീട്ടില്‍ നമ്മള്‍ ചെല്ലുമെന്ന് എന്റെ വീട്ടുകാര്‍ പറഞ്ഞിട്ടുള്ളതാ... ഇനി എന്തായാലും അതിന്റെ ആവശ്യമില്ലല്ലോ... എന്തെങ്കിലും കാരണം പറഞ്ഞൊഴിയാം..” എന്റെ മുഖത്തേയ്ക്ക് ഒന്നു നോക്കി അവള്‍ പിന്നെ ദേഷ്യത്തോടെ തല വെട്ടിച്ചു...

ഇവളെന്താ ഇങ്ങനെ.... ആദിയെപ്പോലെ അനുവും ഒരു കോളേജ് പ്രൊഫസറായിരുന്നു... വിവാഹം കഴിഞ്ഞ് അജു വിദേശത്തേയ്ക്ക് കോണ്ടുപോകും എന്ന് പറഞ്ഞിരുന്നതിനാല്‍ അവള്‍ ആ ജോലി രാജിവച്ചതാണ്... മുന്‍പ് സംസാരിക്കുമ്പോഴൊക്കെ ഓമനത്വമുള്ള ഒരു കുഞ്ഞിന്റെ മുഖഭാവമാണെങ്കിലും നല്ല പക്വതയുള്ള പെരുമാറ്റമായിരുന്നെന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നു.. എന്നാലിപ്പോ കുട്ടികളെപ്പോലെ പിണങ്ങുക... ദേഷ്യം പിടിച്ചു ചുണ്ടു വക്രിക്കുക... പെട്ടന്ന് മുഖം വെട്ടിക്കുക.. ഇങ്ങനെയൊക്കെ പക്വതയില്ലാത്ത ഒരു പെണ്‍കുട്ടിയെപ്പോലെയാണ് ഈ യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഇവളുടെ പെരുമാറ്റം..

“...നമ്മള്‍ തമ്മിലുള്ള പ്രശ്നങ്ങളൊന്നും ഇയാളുടെ വീട്ടുകാരെ അറിയിക്കണ്ട... നമുക്ക് വിരുന്നിനു പോകാം...” അല്‍പ്പ സമയം ആലോചിച്ചിട്ട് അവള്‍ പറഞ്ഞു...

“...ഒലവക്കോടാണ് അമ്മായിയുടെ വീട് രാത്രി അവിടെ തങ്ങേണ്ടി വരും... ഒരു മുറിയില്‍ നമ്മള്‍ കിടക്കേണ്ടിയും വരും... അതാ പോകണ്ടാന്ന് പറഞ്ഞത്...”

“...ഓ... എന്നെ സൂക്ഷിക്കാന്‍ എനിക്കറിയാം...” അവള്‍ക്ക് പുച്ഛം. പിന്നീട് ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല..

വീട്ടിലെത്തിയ പുറകേ പഞ്ചമിയും, ചെറിയമ്മയും കൂടി അനുവിനെയും അഞ്ചുവിനെയും കൂട്ടി ടൌണില്‍ ഒക്കെപ്പോയി കുറെ ഷോപ്പിങ്ങും കഴിഞ്ഞാണ് തിരികെ എത്തിയത്.. അനുവിനു അധികം ഡ്രസ്സ് ഒന്നുമില്ലായിരുന്നു.. അതുകൊണ്ടാണ് അവര്‍ ഷോപ്പിങ്ങിനു

💬 Comments

View all comments