0%

Chapter Title : ദേവരാഗം 11 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1470

അദ്ദേഹത്തിന്റെ വാദത്തില്‍ ഉറച്ചു നിന്നു.

“...സാര്‍ പറഞ്ഞ കാര്യങ്ങളെല്ലാം എനിക്ക് മനസ്സിലായി പക്ഷേ അവനൊരു ക്രിമിനല്‍ ബുദ്ധിയോടെയാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.. ഒരെടുത്തു ചാട്ടക്കാരാനാണെങ്കിലും അവനൊരിക്കലും ഇതിനു മുന്‍പ് ഇതുപോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടില്ല... അവന്റെ അച്ഛന്റെ മരണശേഷം തനിക്കും പണക്കാരനാവണം എന്നൊക്കെ ചിന്തിച്ചു നടന്നിരുന്നതാണെങ്കിലും അവനൊരിക്കലും അതിനായി തെറ്റായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടില്ല... നന്നായി അധ്വാനിച്ചു പഠിച്ചാണ് അവന്‍ എന്‍ജിനീയര്‍ ആയതും... വിദേശത്ത് ജോലി നേടിയതും ഒക്കെ.. ആകാര്യത്തില്‍ എനിക്ക് അവനോട് വലിയ ബഹുമാനം ഉണ്ട്..” ഹമീം സാറിന്റെ അഭിപ്രായം കേട്ടിട്ടും എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ ഞാന്‍ വിശദീകരിച്ചു..

“...അതുകൊണ്ടുതന്നെയാണ് അവന്‍ ബുദ്ധിമാനാണെന്നു ഞാന്‍ പറഞ്ഞത്... ആ ബുദ്ധി അവന്‍ ഈ കാര്യത്തില്‍ ഉപയോഗിച്ചു എന്ന് മാത്രം...” ഹമീം സാര്‍ വീണ്ടും പറഞ്ഞു..

“...അങ്ങനെയല്ല സര്‍... പ്രത്യേകിച്ച് ഒരു മുന്‍ധാരണ ഇല്ലാതെയാണ് അവന്‍ പോയത് എന്നാ എനിക്ക് തോന്നുന്നത്... അവനെക്കൊണ്ട് പരിഹാരം കാണാന്‍ കഴിയാത്തതും എന്നാല്‍ മറ്റാരോടും ഷെയര്‍ ചെയ്യാന്‍ കഴിയാത്തതുമായ ഒരു പ്രശ്നം അവനുണ്ടായിക്കാണണം... ബസ്സിനു പോകാതെ അവന്‍ ഓട്ടോ വിളിച്ച് റെയില്‍വേ സ്റ്റെഷനിലേയ്ക്ക് പോയത് ഒരുപക്ഷേ എത്രയുംവേഗം മാക്സിമം ദൂരത്ത് എത്താനുള്ള വ്യഗ്രതകൊണ്ടാവും... ഓട്ടോയില്‍ ഇരുന്നു ആലോചിച്ചപ്പോള്‍ ട്രെയിനിനു പോകുന്നത് സെയ്ഫല്ല എന്ന് അവനു തോന്നിക്കാണും... അതുകൊണ്ടാവാം സ്റ്റേഷന്റെ അടുത്ത് ഇറങ്ങിയ അവന്‍ തീരുമാനം മാറ്റി ബസ്സിനു പോയത്... അതുപോലെ എങ്ങോട്ട് പോകണം എന്നൊരു തീരുമാനം എടുക്കാന്‍ കഴിയാത്തതുകൊണ്ടാവാം അവന്‍ ലോഡ്ജില്‍ മുറി എടുത്തത്... അവിടിരുന്ന് ആലോചിച്ചപ്പോള്‍ പോകേണ്ട സ്ഥല്ലത്തെക്കുറിച്ച് അവന് ഒരു ഐഡിയ കിട്ടിക്കാണും...”

എന്റെ മറുപടി കേട്ട് ഹമീം സര്‍ ആലോചനയിലാണ്ടു... അനുവിന്റെ മുഖത്തും ഒരത്ഭുതം പ്രകടമായിരുന്നു..

“...ശരിയാണ് ദേവാ... താന്‍ പറഞ്ഞ പോസിബിലിറ്റി തള്ളിക്കളയാന്‍ പറ്റില്ല... എന്തായാലും നമുക്ക് അന്വേഷിക്കാം..” അദ്ദേഹത്തിനു കൈകൊടുത്ത് എഴുന്നേറ്റ് ഞങ്ങള്‍ അവിടന്നു പോന്നു.

തിരിച്ചു കാറിലിരിക്കുമ്പോള്‍ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല... പലതും ആലോചിച്ച് ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് ഞാന്‍ രാവിലെ മാളു പറഞ്ഞ കാര്യം ഓര്‍ത്തത്... എന്നോട് വെറുപ്പ് മാത്രമുള്ള അനുവിനോട് ഇനി വിരുന്നിനു പോകുന്ന കാര്യം എങ്ങനാ പറയുന്നത്... ഡോറിലെ ഹാന്‍ഡ്‌റെസ്റ്റില്‍ കൈകുത്തി താടിയ്ക്ക്

💬 Comments

View all comments