Chapter Title : ദേവരാഗം 11 [ദേവന്‍]
കിട്ടിയിട്ടുണ്ട്... അയാള്‍ ആള് വളരെ ബുദ്ധിമാനാണ്... അയാളെ അന്വേഷിക്കുന്ന ആളുകള്‍ ഒരിക്കലും അയാളുടെ പുറകെ എത്താതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഒരു ക്രിമിനല്‍ മൈന്റോടെ അയാള്‍ എടുത്തിരുന്നു എന്നാ അന്വേഷണത്തില്‍ എനിക്ക് മനസ്സിലായത്...” അദ്ദേഹം എന്താ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവാതെ ഞാന്‍ മുന്നോട്ടാഞ്ഞ് കൂടുതല്‍ ശ്രദ്ധിച്ചിരുന്നു.. അനുവിന്റെ മുഖത്തും അതേ ജിജ്ഞാസ ഉണ്ടായിരുന്നു.. അദ്ദേഹം പറഞ്ഞു തുടങ്ങി..
“...ദേവാ... നിങ്ങളുടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും ഇറങ്ങിയ അര്‍ജുന്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ബസ്റ്റോപ്പിനോട് ചേര്‍ന്നുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോയില്‍ക്കയറി പോകുന്നത് ആ സ്റ്റാന്റിന്റെ എതിര്‍വശത്തുള്ള ബേക്കറിയിലെ ക്യാമറയില്‍ പതിഞ്ഞിരുന്നു... ആ ഓട്ടോക്കാരനെ ട്രെയ്സ് ചെയ്തപ്പോള്‍ അവന്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്കാണ് പോയത് എന്ന് അറിഞ്ഞു... രണ്ടു കിലോമീറ്റര്‍ അകലെ ബസ്റ്റാന്റ് ഉള്ളപ്പോള്‍ മുപ്പത് കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്റ്റേഷനിലേയ്ക്കാണ് അവന്‍ പോയത്.. അതുതന്നെ അവനെ പിന്തുടര്‍ന്ന്‍ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അവരെ തെറ്റിദ്ധരിപ്പിക്കാനാണ്... എന്നാല്‍ അവന്‍ ഓട്ടോയില്‍ നിന്നിറങ്ങി ട്രെയിനിനു പോകാതെ അടുത്തുള്ള ബസ്റ്റോപ്പില്‍ നിന്നും ബസ്സിനാണ് അവിടന്നു പോയത്... അത് ആ ഓട്ടോക്കാരന്‍ കണ്ടിരുന്നു... അവിടന്ന് അവന്‍ മലപ്പുറത്തുള്ള ഒരു ലോഡ്ജില്‍ അന്ന് പകലും രാത്രിയും ചിലവഴിച്ചശേഷം ഇന്നലെ രാവിലെ അവിടന്ന് പോയി... നാട് മുഴുവന്‍ അവനെ അന്വേഷിച്ച് ആളുകള്‍ നടക്കുമ്പോള്‍ ആ ലോഡ്ജ് അവനൊരു ഹൈഡ്ഓട്ട് ആക്കുകയായിരുന്നു... ആ ലോഡ്ജിനു മുന്നിലെ എ.റ്റി.എമ്മില്‍ നിന്നും അവന്‍ പണം പിന്‍വലിച്ചിരുന്നു... അതുകണ്ടെത്തി അന്വേഷിച്ചപ്പോഴാണ് അവന്‍ ആ ലോഡ്ജില്‍ താമസിച്ചിരുന്നതായി അറിയാന്‍ കഴിഞ്ഞത്... ഞാന്‍ അവിടത്തെ സ്റ്റേഷനില്‍ ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ചു ചെന്നപ്പോഴേക്കും അവന്‍ പോയിരുന്നു... അതുകൊണ്ടൊക്കെ വളരെ പ്ലാന്‍ ചെയ്താണ് അവന്‍ മുങ്ങിയിരിക്കുന്നത് എന്നാ എനിക്ക് തോന്നുന്നത്...” അദ്ദേഹം പറഞ്ഞു നിര്‍ത്തി..
“...ആ ലോഡ്ജില്‍ അവന്‍ താമസിച്ചിരുന്നു എന്ന്‍ എങ്ങിനെയാ സാര്‍ അറിഞ്ഞത്...??”
“...അവന്‍ സ്വന്തം ഡ്രൈവിംഗ് ലൈസന്‍സ് ആണ് അവിടെ ഐ.ഡി.പ്രൂഫായി കൊടുത്തിരുന്നത്...” ഞാന്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ അജുവിനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു തെറ്റിധരിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ടാകാമെന്നും., അല്ലാതെ അവന്‍ ഇങ്ങനെ ചെയ്യില്ല എന്നുമൊക്കെ ന്യായീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു അനുപമ.. എന്നാല്‍ അതിനൊക്കെ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞ് ഹമീം സര്‍
💬 Comments
View all comments