Chapter Title : ദേവരാഗം 11 [ദേവന്‍]
ഇടംകിട്ടാതെ ഞാന്‍ മാണിക്യന്റെ വീട്ടിലാ അന്ന് കിടന്നത്..”
“...നുണയാണ് സാര്‍... ഞാന്‍ വെളുപ്പിന് എണീക്കുമ്പോ ഇയാള് എഴുന്നേറ്റ് മുറീല്‍ നിന്നും ഇറങ്ങി വരുന്നത് ഞാന്‍ കണ്ടതാണ്...” എന്റെ ഒരു വലിയ കള്ളത്തരം പൊളിക്കുന്ന ആവേശത്തോടെ അനു പറഞ്ഞു..
“...കണ്ടു എന്നത് ശരിയാ സര്‍... പക്ഷേ ഇവരൊക്കെ എഴുന്നേല്‍ക്കുന്നതിനു മുന്‍പ് ഞാനും മാണിക്യനും അവന്റെ ഭാര്യയും ഒക്കെ എന്റെ വീട്ടില്‍ എത്തിയിരുന്നു... ഞാന്‍ വരുമ്പോ എന്റെ മുറിയില്‍ അജു ഉണ്ടായിരുന്നു... അവന്‍ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല... പിന്നെ ഞാന്‍ കല്യാണത്തിന്റെ തിരക്കുകളിലായി... അജുവിനെ പിന്നെ ഞാന്‍ കണ്ടിട്ടില്ല... അരുണിനോടോ മറ്റോ ചോദിച്ചാ ഈ കാര്യം മനസ്സിലാവും...”
“...അതുപോലെ അനുവിനെ ഞാന്‍ വിവാഹം കഴിച്ച കാര്യം... അജുവിനെ കാണാതായപ്പോള്‍ കല്യാണം മുടങ്ങാതിരിക്കാന്‍ വീട്ടുകാര്‍ അനുവിന് വേണ്ടി ആലോചിച്ച ഏഴു പയ്യന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍... അതും അനുവിന്റെ മുറച്ചെറുക്കന്മാര്‍ ഉള്‍പ്പടെ അഞ്ചുപേരുടെ ജാതകം ചേരാതിരിക്കുകേം, ചേരുന്ന ഒരാള്‍ക്ക് മുഹൂര്‍ത്തത്തിനു മുന്‍പ് എത്താന്‍ പറ്റില്ല എന്ന് പറയുകേം ചെയ്തപ്പോഴാ എന്റെ ജാതകം നോക്കുന്നത്... ആദ്യം നോക്കിയ ആരുടെയെങ്കിലും ജാതകം ചേര്‍ന്നിരുന്നു എങ്കില്‍ അനുപമ ഇപ്പോള്‍ അയാളുടെ ഭാരയായിട്ടുണ്ടാകുമായിരുന്നൂ... അപ്പോ പിന്നെ അനുവിനെ വിവാഹം കഴിക്കാന്‍ ഞാന്‍ അജുവിനെ എന്തെങ്കിലും ചെയ്തതാണ് എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണ് സര്‍ ഉള്ളത്...”
“...യുക്തിയുണ്ടല്ലോ ദേവാ... ജാതകം നോക്കിയ ജ്യോത്സ്യനെ നിങ്ങള്‍ കൊണ്ടുവന്നതല്ലേ... നിങ്ങള്‍ക്ക് വേണ്ടി അയാള്‍ക്ക് ഒരു നുണയുണ്ടാക്കാല്ലോ... ഏഴു ജാതകം നോക്കിയിട്ട് അയാള്‍ അവിടെ അവൈലബിള്‍ ആയിരുന്ന ദേവന്റെ മാത്രം ജാതകമേ ചേരൂ എന്ന് പറഞ്ഞതില്‍ത്തന്നെ ഒരു വശപ്പിശകില്ലേ...??” ഹമീം സര്‍ എന്നെ വീണ്ടും പ്രതിക്കൂട്ടിലാക്കി.. അദ്ദേഹം പറഞ്ഞത് ശരിയാണെന്ന ഭാവത്തില്‍ അനു എന്നെ ആ ഉണ്ടക്കണ്ണുകള്‍ ഉരുട്ടി നോക്കി..
“..ശരി സര്‍... എന്തായാലും സത്യമെന്നെങ്കിലും തെളിയൂല്ലോ... അന്വേഷണം നടക്കട്ടെ... എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിച്ചാല്‍ മതി.. എനിക്ക് കിട്ടുന്ന വിവരങ്ങള്‍ ഞാനും പറയാം... ഞങ്ങള്‍ ഇറങ്ങട്ടെ സര്‍...” നിരാശയോടെ ഞാന്‍ പോകാനായി എഴുന്നേറ്റു...
“...ദേവാ... ഞാന്‍ തന്നോട് വരാന്‍ പറഞ്ഞകാര്യം ഇനിയും പറഞ്ഞില്ല... താന്‍ ഇരിക്ക്...” ഞാന്‍ വീണ്ടും സോഫയില്‍ ഇരുന്നു...
“...അര്‍ജുനെക്കുറിച്ച് ചില വിവരങ്ങള്‍
💬 Comments
View all comments