0%

Chapter Title : ദേവരാഗം 11 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1467

ബഹുമാനവുമില്ലാതെ എന്നെ അയാള് ഇയാള് എന്നൊക്കെ അവള് സംബോധന ചെയ്തപ്പോള്‍ ഞാന്‍ ഹമീം സാറിനു മുന്നില്‍ അപമാനിതനായപോലെ തോന്നി.. അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ എന്നോടുള്ള ആ സഹതാപം വ്യക്തവുമായിരുന്നു...

“..എന്താടോ ദേവാ.. എന്താ ഇത്.. അനുപമയുടെ സംശയം ന്യായമാണല്ലോ...?? ഇനി താന്‍ തന്നെ അര്‍ജുനെ എന്തെങ്കിലും ചെയ്തിട്ട്... അവസാനം അവനെ അന്വേഷിക്കാന്‍ മുന്‍കൈ എടുക്കുന്നപോലെ അഭിനയിക്കുന്നതാണോ..?? അല്ല..!! ചില സിനിമേലൊക്കെ ഇങ്ങനെയുള്ള സീനുകളൊക്കെ ഉണ്ട്...” എനിക്ക് അനുവിനോട് നല്ല ദേഷ്യം തോന്നി... ഈ ഭദ്രകാളി മനുഷ്യനെ കൊലക്കു കൊടുക്കുവല്ലോ ദൈവമേ... ഞാന്‍ പക്ഷേ ഒരു പുച്ഛച്ചിരിയോടെ അതിനു മറുപടി പറഞ്ഞു..

“..സാര്‍.. ഇതൊക്കെ അനുപമയുടെ സംശയങ്ങള്‍ മാത്രമാണ്... അതില്‍ സത്യമൊന്നുമില്ല... കല്യാണത്തിന്റെ തലേന്ന്‍ അജൂം, അരുണും ഒക്കെ എന്റെ മുറിയിലാ കിടന്നത്.. അവര്‍ക്കൊപ്പം എന്റെ അനിയന്മാരും ഉണ്ടായിരുന്നു... പാര്‍ട്ടി കഴിഞ്ഞ് രാത്രി വൈകി എത്തിയ എനിക്ക് അതുകൊണ്ട് കിടക്കാന്‍ ഇടംകിട്ടാതെ ഞാന്‍ മാണിക്യന്റെ വീട്ടിലാ അന്ന് കിടന്നത്..”

“...നുണയാണ് സാര്‍... ഞാന്‍ വെളുപ്പിന് എണീക്കുമ്പോ ഇയാള് എഴുന്നേറ്റ് മുറീല്‍ നിന്നും ഇറങ്ങി വരുന്നത് ഞാന്‍ കണ്ടതാണ്...” എന്റെ ഒരു വലിയ കള്ളത്തരം പൊളിക്കുന്ന ആവേശത്തോടെ അനു പറഞ്ഞു..

“...കണ്ടു എന്നത് ശരിയാ സര്‍... പക്ഷേ ഇവരൊക്കെ എഴുന്നേല്‍ക്കുന്നതിനു മുന്‍പ് ഞാനും മാണിക്യനും അവന്റെ ഭാര്യയും ഒക്കെ എന്റെ വീട്ടില്‍ എത്തിയിരുന്നു... ഞാന്‍ വരുമ്പോ എന്റെ മുറിയില്‍ അജു ഉണ്ടായിരുന്നു... അവന്‍ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല... പിന്നെ ഞാന്‍ കല്യാണത്തിന്റെ തിരക്കുകളിലായി... അജുവിനെ പിന്നെ ഞാന്‍ കണ്ടിട്ടില്ല... അരുണിനോടോ മറ്റോ ചോദിച്ചാ ഈ കാര്യം മനസ്സിലാവും...”

“...അതുപോലെ അനുവിനെ ഞാന്‍ വിവാഹം കഴിച്ച കാര്യം... അജുവിനെ കാണാതായപ്പോള്‍ കല്യാണം മുടങ്ങാതിരിക്കാന്‍ വീട്ടുകാര്‍ അനുവിന് വേണ്ടി ആലോചിച്ച ഏഴു പയ്യന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍... അതും അനുവിന്റെ മുറച്ചെറുക്കന്മാര്‍ ഉള്‍പ്പടെ അഞ്ചുപേരുടെ ജാതകം ചേരാതിരിക്കുകേം, ചേരുന്ന ഒരാള്‍ക്ക് മുഹൂര്‍ത്തത്തിനു മുന്‍പ് എത്താന്‍ പറ്റില്ല എന്ന് പറയുകേം ചെയ്തപ്പോഴാ എന്റെ ജാതകം നോക്കുന്നത്... ആദ്യം നോക്കിയ ആരുടെയെങ്കിലും ജാതകം ചേര്‍ന്നിരുന്നു എങ്കില്‍ അനുപമ ഇപ്പോള്‍ അയാളുടെ ഭാരയായിട്ടുണ്ടാകുമായിരുന്നൂ... അപ്പോ പിന്നെ അനുവിനെ വിവാഹം കഴിക്കാന്‍ ഞാന്‍ അജുവിനെ എന്തെങ്കിലും ചെയ്തതാണ് എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണ് സര്‍ ഉള്ളത്...”

“...യുക്തിയുണ്ടല്ലോ ദേവാ... ജാതകം നോക്കിയ ജ്യോത്സ്യനെ നിങ്ങള്‍ കൊണ്ടുവന്നതല്ലേ... നിങ്ങള്‍ക്ക് വേണ്ടി അയാള്‍ക്ക് ഒരു നുണയുണ്ടാക്കാല്ലോ... ഏഴു ജാതകം നോക്കിയിട്ട് അയാള്‍ അവിടെ അവൈലബിള്‍ ആയിരുന്ന ദേവന്റെ മാത്രം ജാതകമേ

💬 Comments

View all comments