Chapter Title : ദേവരാഗം 11 [ദേവന്‍]
അടിക്കണ്ട കാര്യമുണ്ടോ ദേവാ... കാരണമെന്താണെങ്കിലും, അറിഞ്ഞിടത്തോളം അയാള്‍ സ്വന്തം ഇഷ്ടത്തിനു മാറിനില്‍ക്കുന്നതാണ്... പിന്നെ കല്യാണം മുടക്കം കൂടാതെ നടക്കുകേം ചെയ്തല്ലോ... അതൊക്കെ അറിയുമ്പോ അയാളിങ്ങു തിരിച്ചു വരും... അല്ലാതെ ഇനി ഒരന്വേഷണത്തിന്റെ കാര്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല...” അദ്ദേഹം പുറകോട്ടു ചാരി ഇടതുകാലില്‍ വലതുകാല്‍ കയറ്റി വച്ചുകൊണ്ട് പറഞ്ഞു..
അപ്പോഴേക്കും ചായയുമായി അദ്ദേഹത്തിന്റെ ഭാര്യ വന്നു.. അഞ്ചരയടിക്ക് താഴെ പൊക്കമുള്ള സുന്ദരിയായ മുസ്ലീം സ്ത്രീ... അവരിട്ടിരുന്ന മഞ്ഞ ചുരിദാര്‍ അവരുടെ ഒതുക്കമുള്ള ശരീരത്തിന്റെ നിമ്നോന്നതങ്ങളെ നന്നായി മറയ്ക്കുന്നുണ്ടായിരുന്നു... ഹമീം സാര്‍ അവരെ പരിചയപ്പെടുത്തി.. റുക്കിയ എന്നാണ് പേര്... ചായ തരുന്നതിനിടയില്‍ സ്ഥാനം മാറിയ വെളുത്ത തട്ടം മൂര്‍ദ്ധാവിലേയ്ക്ക് പിടിച്ചിട്ടുകൊണ്ട് അവര്‍ മനോഹരമായി ചിരിച്ചു... അവര്‍ തമ്മിലുള്ള സംഭാഷണത്തില്‍ നിന്നും ഞങ്ങളെക്കുറിച്ച് അദ്ദേഹം അവരോടു പറഞ്ഞിട്ടുണ്ട് എന്ന് മനസ്സിലായി... നല്ല നാടന്‍ മലപ്പുറം ഭാഷയില്‍ അവര്‍ ഞങ്ങളുടെ വിശേഷങ്ങളൊക്കെ ചോദിച്ചു... അനു അവരോട് വളരെക്കാലം പരിചയമുള്ളപോലെ സംസാരിക്കുന്ന കണ്ടപ്പോള്‍ എനിക്കവരോട് അസൂയ തോന്നി... ഒരിക്കല്‍പോലും അവള്‍ എന്നോട് അങ്ങനെ സംസാരിച്ചിട്ടില്ലല്ലോ... പത്ത് മിനിറ്റ് നേരം സംസാരിച്ചു നിന്ന ശേഷം ഹോസ്പിറ്റലില്‍ പോകാനുള്ള ഭക്ഷണം പായ്ക്ക് ചെയ്യണം എന്നും പറഞ്ഞ് അവര്‍ അടുക്കളയിലേയ്ക്ക് പോയി.
“...അപ്പോ ദേവാ ഞാന്‍ പറഞ്ഞു വന്നത് അര്‍ജുന്‍ വരുന്നവരെ നമുക്ക് വെയിറ്റ് ചെയ്യാമെന്നാണ്..”
“...സര്‍... പക്ഷേ ഇതിലൊരു പ്രശ്നമെന്താന്നു വച്ചാല്‍ അനുപമയെ ഞാന്‍ വിവാഹം ചെയ്തതോടെ, അതിനു വേണ്ടി ഞാന്‍ അജുവിനെ എങ്ങോട്ടെങ്കിലും മാറ്റിയതാണോ എന്ന് വരെ ചിലര്‍ക്ക് സംശയമുണ്ട്... അതുകൊണ്ട് അവനെ എത്രയും വേഗം കണ്ടെത്തേണ്ടത് ഇപ്പോള്‍ എന്റെ ആവശ്യമായി മാറി..” അനുവിന്റെ നേരെ നോക്കാതെയാണ് ഞാനത് പറഞ്ഞത്.. പക്ഷേ അവളതു കേട്ട് കൈകള്‍ കൂട്ടിത്തിരുമ്മി ഇരുന്നു..
“..അതാര്‍ക്കടോ അങ്ങനെ ഒരു സംശയം...?? ങേ..?? അനുപമയ്ക്കാണോ...??” ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി പിന്നെ അനുവിനോടായി അദ്ദേഹം ചോദിച്ചു... അതിനു ഞങ്ങള്‍ രണ്ടാളും മറുപടി പറയാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ സംശയം സ്ഥിരീകരിച്ചു..
“...ഞാന്‍ വെറുതേ ഇയാളെ സംശയിച്ചതല്ല സര്‍... അജുവേട്ടനെ ഞാന്‍ പരിചയപ്പെട്ട കാലം മുതല്‍ ഇതുവരെ ഏട്ടന്റെ പെരുമാറ്റത്തില്‍ ഒരു സംശയവും എനിക്ക് തോന്നിയിട്ടില്ല... കല്യാണത്തിന്റെ തലേന്നും ബാച്ചിലര്‍ പാര്‍ട്ടി കഴിഞ്ഞ് വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്... ആ രാത്രി ഏട്ടന്‍ ഇവരുടെ വീട്ടിലാ കിടന്നത്.. അതും ഇയാളുടെ റൂമില്‍ ഇയാള്‍ടെ കൂടെ.. രാവിലെ മുതല്‍ പിന്നെ എട്ടനെ കാണാനും ഇല്ല... അതൊക്കെകൊണ്ടാ എനിക്കിയാളെ സംശയം...” ഭര്‍ത്താവെന്ന യാതൊരു
💬 Comments
View all comments