0%

Chapter Title : ദേവരാഗം 11 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1476

എന്റെ മാറ്റും ബെഡ്ഷീറ്റും തലയിണയും എടുത്തുകൊണ്ട് വാതില്‍ തുറന്ന്‍ പുറത്തേയ്ക്ക് നടന്നു... ബാല്‍ക്കണിയിലെ ടയില്‍ വിരിച്ച ചാരുബഞ്ചില്‍ കിടന്നു... അവിടന്ന് നോക്കിയാല്‍ ജനലിലൂടെ അവള്‍ കിടക്കുന്നത് എനിക്ക് കാണാം... ഞാന്‍ നോക്കുന്ന കണ്ടപ്പോള്‍ അവള്‍ വേഗം ആ ജനല്‍ അടച്ചു കുറ്റിയിട്ടു...

അവളുടെ പ്രവര്‍ത്തി എന്നില്‍ ചിരി ഉണര്‍ത്തി.. പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു...

പിറ്റേന്ന് ഉച്ചയൂണും കഴിഞ്ഞാണ് ഞാനും അനുവും അമ്മായിയുടെ വീട്ടില്‍ നിന്നും പോന്നത്... ഇതിനിടയില്‍ മുത്ത് എന്നെ വിളിച്ച് വിശേഷങ്ങള്‍ ചോദിച്ചിരുന്നു... ആദ്യരാത്രി ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മാത്രം പറഞ്ഞു എന്നല്ലാതെ ആദിയാണ് അതിനു പിന്നില്‍ എന്ന് ഞാന്‍ പറഞ്ഞില്ല.. ഹണിമൂണ്‍ ആഘോഷിച്ചു നടക്കുന്ന അവളെക്കൂടി എന്തിനാ ടെന്‍ഷന്‍ അടിപ്പിക്കുന്നത്...

വീട്ടിലെത്തിയിട്ടും അനുവിന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല... അഞ്ചുവും അങ്ങനെ തന്നെ... ദീപുവിനോടും മറ്റും വളരെ ജോളിയായി സംസാരിക്കുകേം പെരുമാറുകേം ചെയ്യുന്നുണ്ടായിരുന്നു അവര്‍... അഞ്ചു ദീപുവിനോട് സംസാരിക്കുന്നത് പലപ്പോഴും എന്നെ കാണിക്കാനാണോ എന്നുപോലും എനിക്ക് തോന്നി... പ്രായത്തില്‍ അവനേക്കാള്‍ ഇളയതായകൊണ്ട് അവര്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടായാല്‍ ഒരുപക്ഷേ വീട്ടുകാര്‍ അംഗീകരിക്കും... അതിനേക്കാള്‍ എനിക്ക് വേണ്ടി അവളെ ആലോചിച്ചിരുന്ന കാര്യം അവള്‍ക്ക് അറിയാവുന്നതാണ്.. ആ നിലയ്ക്ക് എന്നെ ഒന്ന് അസൂയപ്പെടുത്തുക എന്നൊരു ഉദ്ദേശം കൂടി ദീപുവിന്റെ അടുത്തുള്ള അവളുടെ പെരുമാറ്റത്തില്‍ ഉണ്ടെന്നു തോന്നി....

എന്നാല്‍ അനു അങ്ങനെയല്ലായിരുന്നു.. എന്നോട് അടുപ്പമൊന്നും ഇല്ലെങ്കിലും എന്റെ അനിയന്മാരുടെ അടുത്ത് അവളൊരിക്കലും ഒറ്റയ്ക്ക് നിന്ന് സംസാരിക്കുന്നത് കണ്ടിട്ടില്ല.. ഒരുപക്ഷേ ഭര്‍ത്താവായ എന്നോട് കാണിക്കാത്ത അടുപ്പം വീട്ടിലെ മറ്റ് ആണ്‍കുട്ടികളോട് കാണിച്ചാല്‍ തെറ്റിധാരണകള്‍ക്ക് ഇടയാക്കും എന്നവള്‍ക്ക് തോന്നിക്കാണും... അന്ന് രാത്രിയും ഞാന്‍ ഗസ്റ്റ് റൂമിലാണ് കിടന്നത്... അഞ്ചു ഉള്ളതുകൊണ്ടാണെന്ന്‍ വീട്ടിലെല്ലാവരും കരുതി...

പിറ്റേന്നു വ്യാഴം.. എന്റെ കല്യാണം കഴിഞ്ഞിട്ട് നാലാം നാള്‍... ഇന്ന് ആചാരപ്രകാരം അനുവിന്റെ വീട്ടില്‍ വിരുന്നിനു പോകണം... അതുപോലെ മുത്തും സഞ്ജുവും ശ്രീമംഗലത്തെയ്ക്കും വരും... അവര്‍ വന്നിട്ടേ ഞങ്ങള്‍ പോകാവൂ എന്ന് മുത്ത് രാവിലെ തന്നെ വിളിച്ചു പറഞ്ഞിരുന്നു.. അവര്‍ ഉച്ചയ്ക്ക് മുന്‍പ് വന്നു... അനുവിന്റെ വീട്ടിലെത്താന്‍ ഒരുപാട് വൈകാതിരിക്കാന്‍ അവര്‍ വന്നപ്പോഴേക്കും ഞാനും അനുവും അഞ്ചുവും

💬 Comments

View all comments