0%

Chapter Title : ദേവരാഗം 11 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1477

പോകാന്‍ ഒരുങ്ങി നിന്നിരുന്നു... വന്നപ്പോള്‍ മുതല്‍ മുത്ത് അവളുടെ ചേച്ചിപ്പെണ്ണ്‍ സ്വഭാവം കാണിച്ചു തുടങ്ങി.. സഞ്ജുപോലും അതൊക്കെ ആസ്വദിക്കുന്നു...

ഒരുമിച്ചിരുന്ന് ഊണ് കഴിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം വിശേഷം പറഞ്ഞ് കുറെ നേരം ഇരിക്കണം എന്നുണ്ടായിരുന്നെങ്കിലും സമയം വൈകുന്നു എന്ന് പറഞ്ഞ് വീട്ടുകാര്‍ ഞങ്ങളെ യാത്രയാക്കി... രണ്ടു ദിവസം അനുവിന്റെ വീട്ടില്‍ നില്‍ക്കാനുള്ള തയ്യാറെടുപ്പോടെ ആവശ്യമുള്ള സാധനങ്ങളൊക്കെ ഞങ്ങള്‍ പായ്ക്ക് ചെയ്ത് എടുത്തിരുന്നു... മുത്തിനും അളിയനും ഒപ്പം കുറച്ചു സമയം ചിലവിടാന്‍ കിട്ടാതിരുന്നതിന്റെ വിഷമം ഉണ്ടായിരുന്നെങ്കിലും ഇന്നത്തോടെ അഞ്ചുവിന്റെ ശ്രീമംഗലത്തെ പൊറുതി അവസാനിച്ചല്ലോ എന്നൊരു സമാധാനമുണ്ടായിരുന്നു... അനു ഒരു ക്രീം സാരിയാണ് ഉടുത്തിരിക്കുന്നത്... അഞ്ചു ചന്ദനനിറത്തിലുള്ള ചുരിദാറും.. ഞാന്‍ ക്രീം കളര്‍ ഷര്‍ട്ടിലും ബ്ലു ജീന്‍സിലും ആയിരുന്നു...

അഞ്ചു വീട്ടിലെ ഓരോരുത്തരോടും യാത്ര പറഞ്ഞ് ഇനിയും വരാം എന്നൊക്കെ പറയുന്നുണ്ടായിരുന്നു... പ്രത്യേകിച്ച് ദീപുവിനോട്... അവനോട് യാത്രപറയുമ്പോള്‍ അവളെന്നെയൊന്നു പാളിനോക്കിയത് ഞാന്‍ ശ്രദ്ധിച്ചു.. അനുവും വളരെ ഹാപ്പി... എനിക്ക് മാത്രം പ്രത്യേകിച്ച് സന്തോഷമൊന്നും ഉണ്ടായില്ല.. എന്റെ വീട്ടില്‍ വച്ച് തന്നെ ഈ രണ്ടു പൂതനകളും എനിക്ക് പുല്ലു വിലയാണ് തരുന്നത്... പിന്നെ ഇവളുടെയൊക്കെ വീട്ടില്‍ ചെന്നാല്‍ എന്തായിരിക്കും എന്റെ അവസ്ഥ...?? എന്തായാലും ഞാനൊരു ആണല്ലേ...?? കട്ടയ്ക്ക് കട്ടളപോലെയങ്ങു നിക്കും... അല്ലപിന്നെ...

“...ഏട്ടാ... ഒരു വര്‍ഷം കഴിയുമ്പോ നമുക്ക് രണ്ടു പേര്‍ക്കും ഓരോ പിള്ളേരെ വേണോട്ടോ... ഞാനും സഞ്ജുവേട്ടനും ഇപ്പോഴേ അധ്വാനിച്ചു തുടങ്ങി... വേഗം തന്നെ എന്റെ നാത്തൂനേ വളച്ചെടുത്തോളണം... ഞങ്ങള്‍ക്ക് ഒരുമിച്ചു പെറ്റുകിടക്കാനുള്ളതാ...” എന്നെ പതുക്കെ തോള് കൊണ്ട് തട്ടിയിട്ട് മുത്തെന്റെ കാതില്‍ പറഞ്ഞു ചിരിച്ചു.. ഞാനവളെ ചേര്‍ത്ത് പിടിച്ച് നെറുകയില്‍ ചുംബിച്ച ശേഷം വണ്ടിയില്‍ കയറി..

എന്റെ ഓഡി പതുക്കെ ശ്രീമംഗലം വിട്ട് പുറത്തേയ്ക്ക് കടന്നു... അനു എനിക്കൊപ്പം മുന്‍സീറ്റില്‍ തന്നെയാണ് ഇരിക്കുന്നതെങ്കിലും വര്‍ത്തമാനം മുഴുവന്‍ തിരിഞ്ഞ് അഞ്ചുവിനോടാണ്... അതിനിടയില്‍ കാറില്‍ ഞാനുണ്ട് എന്ന വിചാരം പോലും രണ്ടിനും ഇല്ല.. ഞാന്‍ കണ്ട്രോള്‍പാനലിലെ ബട്ടണ്‍ തിരിച്ച് പാട്ടിന്റെ വോളിയം കൂട്ടി.. തൊണ്ണൂറുകളിലെ ഹിന്ദി പാട്ടുകള്‍... അത് രണ്ടെണ്ണത്തിനും രസിച്ചില്ല എന്ന് തോന്നി.. അഞ്ചു മുന്നോട്ടാഞ്ഞ്‌ അനുവിന്റെ ചെവിയില്‍ എന്തോ പറഞ്ഞു..

💬 Comments

View all comments