Chapter Title : ദേവരാഗം 11 [ദേവന്‍]
“...ഡോ... വണ്ടി ഒന്ന് നിര്‍ത്തിയേ... പുറകിലിരുന്ന അഞ്ചു ഒരു ടാക്സി ഡ്രൈവറോടെന്ന പോലെ എന്നോട് ആജ്ഞാപിച്ചു...” എനിക്കതൊട്ടും ഇഷ്ടപ്പെട്ടില്ലെങ്കിലും ദേഷ്യമടക്കി ഞാന്‍ വണ്ടി സൈഡ് ഒതുക്കി നിര്‍ത്തി... അനു ഡോര്‍ തുറന്ന് പുറത്തിറങ്ങി പുറകില്‍ കയറി.. എന്നെ അക്ഷരാര്‍ഥത്തില്‍ അവരു രണ്ടും ഡ്രൈവറാക്കി...
“..ഇനി വണ്ടി എടുത്തോ..” ആജ്ഞ കിട്ടിയതും ഞാന്‍ കാര്‍ മുന്നോട്ടെടുത്തു... ഞാന്‍ അവരെ അനുസരിക്കുന്നു എന്ന് കണ്ടപ്പോള്‍ അഞ്ചു എന്റെ കാറിനെയും എന്നെയും കുറ്റപ്പെടുത്തി ഓരോന്ന് അനുവിനോടായി പറയാന്‍ തുടങ്ങി... അനു അതൊക്കെ കേട്ട് ചിരിക്കാനും... എന്റെ ഗ്രാമം കഴിയുന്ന വരെ അവരുടെ കളിയാക്കല്‍ ഞാന്‍ സഹിച്ചിരുന്നു...
ടൌണില്‍ എത്തിയപ്പോള്‍ ഞാന്‍ നേരെ ഞങ്ങളുടെ ട്രാവല്‍സില്‍ വണ്ടി കൊണ്ടുപോയി നിര്‍ത്തി... അവിടെ ട്രാവല്‍സ് തുടങ്ങിയ കാലത്തുള്ള ഒരു വെള്ള അംബാസഡര്‍ കാര്‍ ഉണ്ട്... ഇപ്പൊ അധികം ഓട്ടം ഒന്നും ഇല്ലെങ്കിലും അത്യാവശ്യം ഓട്ടത്തിന് ആള് പുലിയാണ്... പക്ഷേ എന്തായാലും ഓഡിയില്‍ പോകുന്ന യാത്രാ സുഖമുണ്ടാവില്ല... ഞാന്‍ ഓഫീസില്‍ കയറി ആ വണ്ടി റെഡിയാക്കി വരാന്‍ സ്റ്റാഫിനോട് പറഞ്ഞു.. തിരച്ചു വന്നു എന്റെ കാറില്‍ കയറിയ പുറകേ സ്റ്റീഫന്‍ എന്ന ഡ്രൈവര്‍ പയ്യന്‍ ആ കാര്‍ റെഡിയാക്കി എന്റെ കാറിനടുത്ത് കൊണ്ടുവന്നു നിര്‍ത്തി... ഞാന്‍ പുറത്തിറങ്ങി അഞ്ചു ഇരുന്ന സൈഡിലെ ഡോര്‍ തുറന്നു പിടിച്ചു..
“...മഹാറാണിമാര് രണ്ടും ഇനി ആ കാണുന്ന രാജകീയരഥത്തില്‍ വന്നാമതി ഞാന്‍ എന്റെയീ പൊട്ടച്ചടാക്ക് വണ്ടിയില്‍ പതുക്കെ അങ്ങ് വന്നേക്കാം...” എന്റെ കാറിനെ കുറ്റം പറഞ്ഞപ്പോള്‍ പോലും അങ്ങനെയൊരു നീക്കം അവരു പ്രതീക്ഷിച്ചതല്ല... അഞ്ചുവിന്റെ മുഖം കടന്നല്‍കുത്തേറ്റപോലെയായി..
“...ഉം.. എറങ്ങ്...” എന്റെ ശബ്ദം കനത്തപ്പോള്‍ വേറെ നിവര്‍ത്തിയില്ലാതെ രണ്ടുപേരും പുറത്തിറങ്ങി... അഞ്ചു അവളുടെ ബാഗെടുക്കാനായി വീണ്ടും കാറിലേയ്ക്ക് കുനിഞ്ഞു.
“...ബാഗൊക്കെ ഇതില്‍ ഇരുന്നോളും... ആ കാറിലാകുമ്പോ ചിലപ്പോ ഡിക്കി തുറന്ന് ബാഗ് റോട്ടില്‍ വീണുപോയാലോ... ഇത്രയും ദൂരം പോകേണ്ടതല്ലേ... അതുകൊണ്ട് തമ്പുരാട്ടിമാര് മാത്രം അതില്‍ പോയാമതി.. ബാഗൊക്കെ ഞാന്‍ കൊണ്ടുവന്നോളാം...” അത്രയും നേരം വായാടികളായിരുന്ന രണ്ടിന്റേം വായില്‍ പഴം തിരുകിയ അവസ്ഥയായി.. വേറെ നിവര്‍ത്തിയില്ലാതെ അവര്‍ ആ കാറില്‍ കയറിപ്പോകുന്നത് നോക്കി
💬 Comments
View all comments